വിന്‍സറില്‍ ഒരു ട്രാന്‍സ്‌പോര്‍ട്ട് ട്രക്കില്‍ നിന്നും 100,000 ഡോളര്‍ വിലവരുന്ന ക്രൗണ്‍ റോയല്‍ വിസ്‌കി കുപ്പികള്‍ മോഷണം പോയി. മെയ് 17 ന് രാത്രി 9 മണിയോടെ ഡിവിഷന്‍ റോഡിന് സമീപമുള്ള ഡെവണ്‍ ഡ്രൈവിലെ 3,300 ബ്ലോക്കിലാണ് മോഷണം നടന്നത്. സംഭവത്തില്‍ വിന്‍സര്‍ പോലീസ് അന്വേഷണം തുടങ്ങി. വേലികെട്ടിയ കോമ്പൗണ്ടില്‍ നിരവധി പേര്‍ അതിക്രമിച്ചുകയറി വിസ്‌കി മോഷ്ടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ക്രൗണ്‍ റോയല്‍ വിസ്‌കിയുടെ ആയിരത്തിലധികം ബോക്‌സുകള്‍ അടങ്ങിയ സെമി-ട്രാക്ടര്‍ ട്രെയിലര്‍ സ്ഥലത്ത് നിന്നും മോഷ്ടിക്കപ്പെട്ടു. മോഷണം നടന്ന് തൊട്ടടുത്ത ദിവസം ഹൈവേ 401 ന് സമീപമുള്ള കൗണ്ടി റോഡ് 46 ലെ 4000 ബ്ലോക്കില്‍ വിസ്‌കി മോഷ്ടിച്ച ട്രെയിലര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. പ്രദേശത്ത് താമസക്കാരോടും ബിസിനസ് സ്ഥാപനങ്ങളോടും സിസിടിവി അല്ലെങ്കില്‍ ഡാഷ്‌ക്യാം ദൃശ്യങ്ങള്‍ പരിശോധിക്കാനും എന്തെങ്കിലും സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയാല്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാന്‍ പോലീസ് അറിയിച്ചു.