കുടിയേറ്റക്കാർ പ്രവിശ്യയുടെ പൊതു സംസ്കാരം സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന ബിൽ ക്യൂബെക്ക് നിയമസഭ പാസാക്കി. പ്രവിശ്യയിലേക്ക് പുതുതായി വരുന്നവർ ലിംഗസമത്വം, മതേതരത്വം, ഫ്രഞ്ച് ഭാഷയുടെ സംരക്ഷണം എന്നിവയുൾപ്പെടെയുള്ള പൊതുവായ മൂല്യങ്ങൾ പാലിക്കണമെന്ന് ബില്ലിൽ പറയുന്നു. സാംസ്കാരിക വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ബഹുസ്വരതയുടെ കനേഡിയൻ മാതൃകയ്ക്കുള്ള ക്യൂബെക്കിന്റെ ഉത്തരമാണ് ഈ നിയമം.
സാംസ്കാരിക വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്ന കാനഡയുടെ ബഹുസാംസ്കാരിക മാതൃക, പൊതുവായൊരു സ്വത്വത്തിന് ഊന്നൽ നൽകുന്നില്ലെന്നും, ഇത് സാമൂഹിക ഐക്യത്തിന് ഹാനികരമാണെന്നുമാണ് ക്യൂബെക്ക് സർക്കാരിൻ്റെ വാദം. അതിനാൽ ക്യൂബെക്കിൻ്റെ പൊതു സംസ്കാരത്തെ പ്രോത്സാഹിപ്പിക്കാത്ത ഗ്രൂപ്പുകൾക്കും പരിപാടികൾക്കുമുള്ള ധനസഹായം തടയാൻ ക്യൂബെക്കിന് പുതിയ നിയമം കൊണ്ട് കഴിയും. പുതിയ ആളുകളെ സ്വാംശീകരിക്കാനുള്ള ശ്രമമാണ് നിയമനിർമ്മാണം എന്നും കുടിയേറ്റ വിരുദ്ധ വികാരം ആളിക്കത്തിക്കാൻ ഇത് കാരണമാകുമെന്നും വിമർശകർ പറയുന്നു.