സസ്കാച്ചെവാനിൽ ഒന്നിലധികം കാട്ടുതീകൾ പടരുന്നത് ജനങ്ങളുടെ പലായനം ദുഷ്കരമാക്കുന്നു. പെലിക്കൻ നാരോസിൽ നിന്ന് പലായനം ചെയ്യുന്നവർക്ക് കാട്ടു തീ കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. പെലിക്കൻ നരോസിൽ നിന്ന് 4,000 നിവാസികളോടും ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രിൻസ് ആൽബർട്ടിന് ഏകദേശം 400 കിലോമീറ്റർ വടക്കുകിഴക്കായാണ് പെലിക്കൻ നാരോസ് സ്ഥിതിചെയ്യുന്നത്. പക്ഷേ റോഡ് അടച്ചതിനാൽ പ്രിൻസ് ആൽബർട്ടിലേക്കും മറ്റ് വലിയ നഗരങ്ങളിലേക്കും നേരിട്ടുള്ള വഴി ലഭ്യമല്ല. ചൊവ്വാഴ്ച പെലിക്കൻ നരോസിൽ നിന്ന് മാനിറ്റോബയിലേക്ക് തിരിച്ച പലർക്കും അവിടേക്ക് പോകാൻ കഴിഞ്ഞില്ല. വീണ്ടും കാട്ടുതീ ഉണ്ടായതിനാൽ റോഡ് അടച്ചതിനാലാണ് യാത്ര തടസ്സപ്പെട്ടത്. ഒടുവിൽ, രാത്രി 9 മണിയോടെ ഒരു റോഡ് തുറന്നതിനെ തുടർന്നാണ് പലർക്കും യാത്ര തുടരാനായത്. ചൊവ്വാഴ്ചയാണ് പെലിക്കൻ നാരോസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പെലിക്കൻ നാരോസിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ഏകദേശം 2,000 പേർ ഇതിനകം ഒഴിഞ്ഞ് പോയിട്ടുണ്ട്. 2,000 പേരോട് ബസിലോ സ്വന്തം വാഹനങ്ങളിലോ ഉടൻ പോകാൻ പറഞ്ഞിട്ടുണ്ടെന്നും ചീഫ് പീറ്റർ ബാലൻ്റൈൻ പറഞ്ഞു. പ്രിൻസ് ആൽബർട്ടിലും സസ്കാറ്റൂണിലും ഇതിനകം തന്നെ ഇവാക്യുവേഷൻ സെൻ്ററുകൾ തുറന്നിട്ടുണ്ട്.