എഡ്മന്റണിലെ ഫോറസ്റ്റ് ഹൈറ്റ്‌സിന് സമീപം വ്യത്യസ്ത സംഭവങ്ങളിലായി ആക്രമണകാരിയായ മൂസിന്റെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. കുട്ടിയുമായി വന്ന മൂസാണ് ആക്രമിച്ചത്. പരുക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയതായും പരുക്ക് നിസാരമാണെന്നും ആല്‍ബെര്‍ട്ട പബ്ലിക് സേഫ്റ്റി ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് പറഞ്ഞു. രണ്ടാമത്തെ വ്യക്തിക്കും നിസാരമായ പരുക്കാണ്.
മൂസിന്റെ ആക്രമണത്തെ തുടര്‍ന്ന് ആല്‍ബെര്‍ട്ട ഫിഷ് ആന്‍ഡ് വൈല്‍ഡ്‌ലൈഫ് ഓഫീസര്‍മാരും എഡ്മന്റണ്‍ പാര്‍ക്ക് റേഞ്ചേഴ്‌സും ഇപിഎസും തിങ്കളാഴ്ച മുതല്‍ മൂസിനായി തിരച്ചില്‍ നടത്തിവരികയാണ്. ആക്രമണകാരികളായതിനാല്‍ ഗോള്‍ഫ് കോഴ്‌സിനും വെയ്ന്‍ ഗ്രെറ്റ്‌സ്‌കി ഡ്രൈവിനും ഇടയിലുള്ള റിവര്‍ വാലി അടച്ചുപൂട്ടി.
സാധാരണയായി മൂസുകള്‍ ആക്രമണകാരികളല്ല, പക്ഷേ, കുഞ്ഞുള്ള മൂസ് ആക്രമണകാരികളായേക്കാമെന്ന് അധികൃതര്‍ പറഞ്ഞു. പ്രത്യേകിച്ചും മൂസുകള്‍ തങ്ങള്‍ക്ക് സുരക്ഷാ ഭീഷണി ഉണ്ടെന്ന് അനുഭവപ്പെട്ടാല്‍ ആക്രമണത്തിന് തയാറെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
മൂസിനെ ആരെയെങ്കിലും കാണുകയാണെങ്കില്‍ ഫിഷ് ആന്‍ഡ് വൈല്‍ഡ്ഫയറിനെ 310-0000 എന്ന നമ്പറില്‍ ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ 1-800-642-3800 എന്ന നമ്പറിലോ ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടു.