പ്രതികൂല സാഹചര്യങ്ങളിലാണെങ്കിൽ പോലും ദൈവത്തിനു സ്തുതി കരേറ്റുന്നവരായിരിക്കണം,ബിഷപ് ഡോ.ഉമ്മൻ ജോർജ്

By: 600084 On: May 28, 2025, 6:22 AM

 

 

                പി പി ചെറിയാൻ ഡാളസ് 

ഡാളസ് :പ്രതികൂല സാഹചര്യങ്ങളിൽ വീഴാതവണ്ണം ഓരോരുത്തരെയും  സൂക്ഷിച്ചു ദൈവത്തിന്റെ മഹിമാസന്നിധിയിൽ കളങ്കമി ല്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ള ഏക ദൈവത്തിനു ദിനംതോറും  സ്തുതി കരേറ്റുന്നവരായിരിക്കണമെന്നു ബിഷപ് ഡോ ഉമ്മൻ ജോർജ്  ഉധബോധിപ്പിച്ചു.ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ മെയ് 27ചൊവാഴ്ച വൈകീട്ട് ഓൺലൈൻ പ്ലാറ്റുഫോമിൽ സംഘടിപ്പിച്ച   (576-മത്)  സമ്മേളനത്തില്‍ ഡാളസ്സിൽ നിന്നും യൂദായുടെ ലേഖനം 24,25 വാക്യങ്ങളെ ആധാരമാക്കി മുഖ്യ സന്ദേശം നൽക്കുകയായിരുന്നു ബിഷപ്പ്

നമ്മുടെ  ജീവിതത്തിൽ വന്നു പോയ വീഴ്ചകളെ കണക്കിടാതെ  എത്രയോ അനുഗ്രഹങ്ങൾ ദൈവത്തിൽ നിന്നും നാം പ്രാപിച്ചിരിക്കുന്നു.എന്നാൽ പ്രത്യുപകാരമായി നാം എന്ത് ചെയ്തുവെന്ന് ചിന്തിക്കണമെന്ന് ഉദ്ധ്ബോധിപ്പിച്ചു കൊണ്ട് ബിഷപ്പ് തന്റെ പ്രസംഗം ഉപസംഹരിച്ചു.
 റവ.ഡോ ഇട്ടി മാത്യൂസിന്റെ  (സി എസ്  ഐ ഡിട്രോയിറ്റ്)പ്രാരംഭ പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്.ജോസഫ് റ്റി ജോർജ് (രാജു)മധ്യസ്ഥ പ്രാർത്ഥനക്കു നേതൃത്വം  നൽകി..
576 -ാം സെഷൻ പിന്നിടുമ്പോൾ സഭാവ്യത്യാസമില്ലാതെ നിരവധി ദൈവദാസന്മാർ വചനം പ്രഘോഷിച്ചു സമ്മേളനത്തെ അനുഗ്രഹിച്ചത്  നന്ദിയോടെ സ്മരിക്കുന്നതായി ആമുഖപ്രസംഗത്തിൽ  ശ്രീ. സി.വി. സാമുവൽ, ഡിട്രോയിറ്റ് പറഞ്ഞു .ഈ ദിവസങ്ങളിൽ ജന്മദിനവും , വിവാഹ വാർഷീകവും ആഘോഷിക്കുന്ന ഐ പി  എൽ അംഗങ്ങളെ അനുമോദിക്കുകയും തുടർന്ന്  സ്വാഗതം ആശംസികുകയും ബിഷപ്പിനെ വചന ശുശ്രുഷക്കായി ബിഷപ്പിനെ ക്ഷണിക്കുകയും ചെയ്തു.

 അറ്റ്ലാന്റയിൽ നിന്നുള്ള ജെസ്സി തോമസ്  നിശ്ചയിക്കപ്പെട്ട പാഠഭാഗം  വായിച്ചു. റവ ജോബി ജോയ് മുല്ലക്കൽ  സമാപന പ്രാർത്ഥന നടത്തി .തുടർന്ന് ബിഷപ്പിന്റെ ആശീർവാദത്തിനു ശേഷം യോഗം സമാപിച്ചു. ശ്രീ. ഹൂസ്റ്റണിൽ നിന്നുള്ള ഐ പി  എൽ കോർഡിനേറ്റർ റ്റി എ മാത്യു  നന്ദി പറഞ്ഞു.ശ്രീ. ഷിജു ജോർജ്ജ് ഹൂസ്റ്റൺ, ശ്രീ ജോസഫ് ടി ജോർജ്ജ് (രാജു), ഹൂസ്റ്റൺ എന്നിവർ സാങ്കേതിക പിന്തുണ നൽകി.
.