സൗജന്യ സ്‌കിന്‍ കാന്‍സര്‍ സ്‌ക്രീനിംഗ്: മോള്‍ മൊബൈല്‍ സ്‌ക്രീനിംഗ് കാല്‍ഗറിയില്‍  

By: 600002 On: May 27, 2025, 12:18 PM

 


ഞായറാഴ്ച പൊതുജനങ്ങള്‍ക്ക് സൗജന്യ സ്‌കിന്‍ കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തുന്നതിനായി മോള്‍ മൊബൈല്‍ കാല്‍ഗറിയിലെത്തി. ഈ സംരംഭത്തിന്റെ ആദ്യഘട്ടം ശനിയാഴ്ചയാണ് കാല്‍ഗറിയില്‍ നടന്നത്. എന്നാല്‍ ഞായറാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ 225 പനാറ്റെല്ല ഹില്‍ നോര്‍ത്ത്‌വെസ്റ്റിലെ സേവ്-ഓണ്‍-ഫുഡ്‌സില്‍ ഇത് തുടര്‍ന്നു. കനേഡിയന്‍ ഡെര്‍മറ്റോളജി അസോസിയേഷന്റെ പങ്കാളിത്തത്തോടെ മെലനോമ കാനഡ പറയുന്നത് മോള്‍ മൊബൈല്‍ ഉള്ളതിനാല്‍ ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കാണാന്‍ ദീര്‍ഘനേരം കാത്തിരിക്കേണ്ടതില്ലെന്നാണ്. പ്രധാന നഗരങ്ങളിലെല്ലാം മോള്‍ മൊബൈല്‍ സന്ദര്‍ശിക്കുന്നുണ്ട്. 

ടൊറന്റോ, കാല്‍ഗറി തുടങ്ങിയ പ്രധാന നഗരങ്ങള്‍ക്കൊപ്പം തദ്ദേശീയരും പിന്നാക്കം നില്‍ക്കുന്ന സമൂഹങ്ങളും ഉള്‍പ്പെടെയുള്ള വിദൂര പ്രദേശങ്ങളിലും റോളിംഗ് സ്‌ക്രീനിംഗ് ക്ലിനിക്ക് പ്രവര്‍ത്തിക്കും. മറുകുകളോ ചര്‍മ്മത്തിലെ മുറിവുകളോ മറ്റ് ചര്‍മ്മ പ്രശ്‌നങ്ങളോ പരിശോധിക്കുന്നതിനൊപ്പം, സ്വയം പരിശോധന എങ്ങനെ നടത്തണമെന്നും മെലനോമ, ബേസല്‍ സെല്‍ കാര്‍സിനോമ, ക്യുട്ടേനിയസ് സ്‌ക്വാമസ് സെല്‍ കാര്‍സിനോമ എന്നിവ തിരിച്ചറിയാന്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്നും രോഗികള്‍ക്ക് ബോധവല്‍ക്കരണം നല്‍കും. അവര്‍ക്ക് ഒരു സ്‌കിന്‍ ഹെല്‍ത്ത് കെയര്‍ പാക്കേജും ഡിജിറ്റല്‍ റിസോഴ്സുകളും നല്‍കും.

എഡ്മന്റണില്‍ സ്‌ക്രീന്‍ ചെയ്ത 247 പേരില്‍ ഏഴ് പേര്‍ക്ക് മെലനോമ സാധ്യതയുണ്ടെന്നും 89 പേര്‍ക്ക് രണ്ട്തരത്തില്‍ കാണപ്പെടുന്ന സാധാരണ സ്‌കിന്‍ കാന്‍സര്‍ സാധ്യതയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ടെന്ന് മെലനോമ കാനഡ പറയുന്നു. 57 പേര്‍ക്ക് ബേസല്‍ സെല്‍ കാര്‍സിനോമകളും 32 പേര്‍ക്ക് സ്‌കിന്‍ സ്‌ക്വമസ് സെല്‍ കാര്‍സിനോമകളും കണ്ടെത്തി. 

മെയ് മുതല്‍ ഒക്ടോബര്‍ വരെ ഒന്റാരിയോ, ആല്‍ബെര്‍ട്ട, ബ്രിട്ടീഷ് കൊളംബിയ, ക്യുബെക്ക് എന്നിവടങ്ങളില്‍ മോള്‍ മൊബൈല്‍ സജീവമായിരിക്കും. ലൊക്കേഷനുകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.