ലോകമൊട്ടാകെ ആരാധകരുള്ള അമേരിക്കന്‍ പോപ് താരം ബ്രിട്‌നി സ്പിയേഴ്‌സ് പുതിയ വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. പ്രൈവറ്റ് ജെറ്റില്‍ യാത്ര ചെയ്യുന്നതിനിടെ ബ്രിട്‌നി സ്പിയേഴ്‌സിന്റെ സിഗരറ്റ്‌വലിയും മദ്യപാനവുമാണ് പ്രശ്‌നമായത്. മെക്‌സിക്കോയിലെ കാബോ സാന്‍ ലൂക്കാസില്‍ നിന്ന് ലോസ് ഏയ്ഞ്ചല്‍സിലേക്ക് തന്റെ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം പറക്കുന്നതിനിടെയാണ് സ്പിയേഴ്‌സ് സിഗരറ്റ് കത്തിച്ച് വലിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഫ്‌ളൈറ്റ് അറ്റന്‍ഡന്റുകള്‍ പരിഭ്രാന്തരായി സിഗരറ്റ് കെടുത്താന്‍ സ്പിയേഴ്‌സിനോട് പറഞ്ഞു. വിമാനയാത്രയ്ക്കിടെ ബുദ്ധിമുട്ടുള്ള രീതിയില്‍ പെരുമാറിയതായും വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ ഗായികയ്ക്ക് മുന്നറിയിപ്പ് നല്‍കിയതായുമാണ് റിപ്പോര്‍ട്ട്. ഗായികയുടെ പെരുമാറ്റം ഫെഡറല്‍ വ്യോമയാന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തിന് പിന്നാലെ ബ്രിട്‌നി സ്പിയേഴ്‌സ് ക്ഷമാപണം നടത്തി. കൂടാതെ വോഡ്ക കുടിച്ചത് കൊണ്ടാണ് താന്‍ പുകവലിക്കാനിടയായതെന്നും സ്പിയേഴ്‌സ് പറഞ്ഞു.