കുറ്റകൃത്യങ്ങൾ ചെയ്ത നിരവധി കനേഡിയക്കാർ ഇൻ്റർപോളിൻ്റെ നിരീക്ഷണത്തിൽ എന്ന് റിപ്പോർട്ട്

By: 600110 On: May 26, 2025, 3:26 PM

കുറ്റകൃത്യങ്ങൾ ചെയ്ത നിരവധി കനേഡിയക്കാർ ഇൻ്റർപോളിൻ്റെ നിരീക്ഷണത്തിൽ എന്ന് റിപ്പോർട്ട്. കനേഡിയൻ ഫെൻ്റനൈൽ കിംഗ്പിൻ എന്നറിയപ്പെടുന്ന കോഡി കേസി ഒമാനിൽ വെച്ച് അറസ്റ്റിലായിരുന്നു. എന്നാൽ മറ്റ് പല കുറ്റവാളികളും പൊലീസിനെ കബളിപ്പിച്ച് ഒളിവിൽ തുടരുകയാണ്.

2020 മുതൽ മയക്കുമരുന്ന്, തോക്ക് എന്നിവയുമായി ബന്ധപ്പെട്ട 17 ലധികം കുറ്റകൃത്യങ്ങൾക്ക് കോഡി കേസി ഒളിവിലായിരുന്നു. ഇതിൽ ഫെൻ്റനൈൽ ഉൽപ്പാദനവും ഉൾപ്പെടുന്നു. ഏകദേശം 5 മില്യൺ ഡോളർ വിലയുള്ള മയക്കുമരുന്നായിരുന്നു കേസിയുമായി ബന്ധപ്പെട്ട് പിടിച്ചെടുത്തത്. 2024 ഒക്ടോബറിലാണ്, കേസിയെ റോയൽ ഒമാനി പോലീസ് പിടികൂടിയത്. പിന്നീട് ഇയാളെ കാനഡയ്ക്ക് കൈമാറിയിരുന്നു. തീവ്രവാദം മുതൽ കൊലപാതകം വരെയുള്ള കുറ്റങ്ങൾ ചെയ്ത 49 കനേഡിയൻ പൌരന്മാർക്ക് എതിരെ ഇൻ്റർപോൾ  റെഡ് നോട്ടീസ് പതിച്ചിട്ടുണ്ട്. വിദേശ പൌരന്മാരായ 14 പേരും രാജ്യം തേടുന്ന പ്രധാന കുറ്റവാളികളുടെ പട്ടികയിലുണ്ട്. ഇവരുടെ ചിത്രങ്ങൾ അടക്കമുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടുമുണ്ട്. ഇവരെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ ലോക്കൽ പൊലീസിനെയോ, ആർസിഎംപിയെയോ ഇൻ്റർപോളിനെയോ വിവരങങൾ അറിയിക്കണമെന്ന് നിർദ്ദേശമുണ്ട്.