കാനഡയിലെ ഉയർന്ന ജീവിതച്ചെലവ് പാരമ്പര്യ സ്വത്തുക്കളെ ബാധിച്ചേക്കുമെന്ന് റിപ്പോർട്ട്

By: 600110 On: May 24, 2025, 3:01 PM

 

കാനഡയിൽ ജീവിതച്ചെലവ്  ഉയരുന്നത് കാരണം, അടുത്ത തലമുറക്കായി നീക്കി വയ്ക്കാൻ സമ്പാദ്യമൊന്നും ഉണ്ടായേക്കില്ലെന്ന ആശങ്കയിലാണ് പല മാതാപിതാക്കളുമെന്ന് റിപ്പോർട്ട്. അതേ സമയം മാതാപിതാക്കളിൽ നിന്ന് പാരമ്പര്യ സ്വത്ത് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പുതിയ തലമുറയിലെ ഭൂരിഭാഗം പേരും. ഈ വൈരുധ്യം ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കുമെന്നും റിപ്പോർട്ട് പറയുന്നു.

ഉയർന്ന ജീവിതച്ചെലവിൻ്റെ ആഘാതം ഭാവി തലമുറകൾ അനുഭവിക്കുമെന്നാണ് തോന്നുന്നതെന്ന് മണി വൈസ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഒരു  പുതിയ ദേശീയ പഠനം സൂചിപ്പിക്കുന്നത്.  തങ്ങളുടെ ജീവിതകാലത്ത് സമ്പത്തിൻ്റെ ഭൂരിഭാഗവും ചെലവാകുമെന്നാണ് 57 ശതമാനം മാതാപിതാക്കളും പ്രതീക്ഷിക്കുന്നത്. ഉയർന്ന ജീവിതച്ചെലവാണ് ഇതിന് കാരണമെന്ന് കനേഡിയൻ മാതാപിതാക്കളിൽ എൺപത് ശതമാനം പേരും പറയുന്നു. ജീവിതച്ചെലവിനും മാതാപിതാക്കളെന്ന നിലയിലുള്ള തങ്ങളുടെ കടമയ്ക്കും ഇടയിൽ കുടുങ്ങിപ്പോയിരിക്കുകയാണെന്ന് 22 ശതമാനം മാതാപിതാക്കളും. കുട്ടികളുടെ അനന്തരാവകാശത്തേക്കാൾ സ്വന്തം സാമ്പത്തിക സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിൽ കുറ്റബോധം തോന്നുന്നതായും ഇവർ പറയുന്നു. മാതാപിതാക്കളുടെ യാഥാർത്ഥ്യവും കുട്ടികളുടെ പ്രതീക്ഷകളും പരസ്പരം യോജിക്കുന്നില്ലെന്നും സർവേ വെളിപ്പെടുത്തുന്നു. ഇതോടെ സ്ഥിതി കൂടുതൽ സങ്കീർണ്ണമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.