അയര്‍ലണ്ടിലെ സൈഗ്ലോ ബേയ്ക്ക് സമീപത്തുള്ള ഒരു വീട്, വിപണിയില്‍ വില്‍പ്പനയ്ക്ക് വെക്കുന്നതിനു പകരം നറുക്കെടുപ്പിലൂടെ(raffling) വില്‍പ്പന നടത്തി ഉടമസ്ഥ. ഇമെല്‍ഡ കോളിന്‍സ് എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള വീടാണ് നറുക്കെടുപ്പിലൂടെ വില്‍പ്പന നടത്തിയത്. ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്റ് വഴി ഓപ്പണ്‍ മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് വെക്കുന്നതിനു പകരം 5 പൗണ്ട് അല്ലെങ്കില്‍ ഏകദേശം 9.30 കനേഡിയന്‍ ഡോളറിന് നറുക്കെടുപ്പ് നടത്തുകയാണ് ചെയ്തത്. ഇത് പുതിയ ആശയമാണെന്നും വിജയകരമായിരുന്നുവെന്നും കോളിന്‍സ് പറയുന്നു.
വീട് വില്‍ക്കുന്നതിനുള്ള അസാധാരണമായ മാര്‍ഗമാണ് റാഫ്‌ളിംഗ് എങ്കിലും അയര്‍ലണ്ടില്‍ ഇത് ഒരു ട്രെന്‍ഡായി മാറിയിട്ടുണ്ടെന്ന് കോളിന്‍സ് പറയുന്നു. പാരിസീലേക്ക് താമസം മാറാനായി ഒരു സ്ത്രീ അവരുടെ അപ്പാര്‍ട്ട്‌മെന്റ് റാഫിള്‍ ചെയ്തതിനെക്കുറിച്ചുള്ള വാര്‍ത്ത കേട്ടതിന് പിന്നാലെയാണ് ഈ ആശയം ലഭിച്ചതെന്ന് കോളിന്‍സ് പറയുന്നു. വീട് വിറ്റ് ആ തുക ഉപയോഗിച്ച് ഭര്‍ത്താവിനും കുടംബത്തിനുമൊപ്പം ഇറ്റലിയിലേക്ക് പോകാനാണ് പദ്ധതിയെന്ന് കോളിന്‍സ് പറയുന്നു.
റാഫ്‌ളിംഗ് മികച്ച രീതിയില്‍ നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ റാഫിള്‍ പ്രൈസ് കോംപറ്റീഷനായി തരംതിരിച്ചിരിക്കുന്നു. കാനഡയില്‍ റാഫ്‌ളിംഗും മത്സരങ്ങളും സംബന്ധിച്ച നിയമങ്ങള്‍ പ്രവിശ്യ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. വീടുകള്‍ വാങ്ങുന്നതിനായി പ്രൊവിന്‍ഷ്യല്‍ ഗ്യാമ്പ്‌ളിംഗ് അതോറിറ്റികള്‍ ചില അവസരങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് റാഫിളുകളും മറ്റ് മത്സരങ്ങളും അന്വേഷിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്തിട്ടുണ്ട്.