കാനഡയിലെ മികച്ച നഗരം: പട്ടികയില്‍ പിന്നോട്ട് പോയി കാല്‍ഗറിയും വാന്‍കുവറും 

By: 600002 On: May 23, 2025, 9:42 AM

 

 

ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡക്‌സ് പുറത്തിറക്കിയ 2025 ലെ മികച്ച നഗരങ്ങളുടെ പട്ടികയില്‍ കാല്‍ഗറിയും വാന്‍കുവറും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പിന്നിലായി. ഗ്ലോബല്‍ സിറ്റീസ് ഫോര്‍കാസ്റ്റിംഗ് സര്‍വീസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 1,000 നഗരങ്ങളുടെ സമഗ്രമായ റാങ്കിംഗാണ് ഇത്. ആഗോളതലത്തില്‍ 163 രാജ്യങ്ങളിലായി 1,000 നഗരങ്ങളും കാനഡയില്‍ 103 നഗരങ്ങളുമാണ് റാങ്കിംഗില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

പട്ടികയില്‍ കഴിഞ്ഞ വര്‍ഷം 50 ആം സ്ഥാനത്തായിരുന്ന കാല്‍ഗറി ഈ വര്‍ഷം 61 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇക്കണോമിക്‌സ്, ഹ്യുമന്‍ ക്യാപിറ്റല്‍, ജീവിത നിലവാരം, പരിസ്ഥിതി, ഭരണം എന്നിങ്ങനെയുള്ള അഞ്ച് വിഭാഗങ്ങളായാണ് റാങ്കിംഗ് നല്‍കുന്നത്. ഈ വര്‍ഷം ഇക്കമോണിക്‌സില്‍ കാല്‍ഗറിയുടെ റാങ്കിംഗ് 108 ആണ്. ഹ്യുമന്‍ ക്യാപിറ്റലില്‍ 31, ജീവിത നിലവാരത്തില്‍ 246, 420 പരിസ്ഥിതിക്ക്, ഭരണത്തിന് 27 എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലും കാല്‍ഗറി സ്‌കോര്‍ നേടിയിരിക്കുന്നത്. 

അതേസമയം, കഴിഞ്ഞ വര്‍ഷം 20 ആം സ്ഥാനത്തായിരുന്ന വാന്‍കുവര്‍ 17 സ്ഥാനങ്ങള്‍ പിന്നിലേക്ക് പോയി 37 ആം സ്ഥാനത്തായി. ഇക്കണോമിക്‌സില്‍ 53 ആം സ്ഥാനം, ഹ്യുമന്‍ ക്യാപിറ്റലില്‍ 52 ആം റാങ്ക്, ജീവിത നിലവാരത്തില്‍ 186 ആം റാങ്ക് എന്നിങ്ങനെയാണ് വാന്‍കുവര്‍ നേടിയിരിക്കുന്നത്. 

കാനഡയില്‍ മികച്ച നഗരമായി ടൊറന്റോ 20 ആം സ്ഥാനത്തെത്തി. മോണ്‍ട്രിയല്‍ 43 ആം സ്ഥാനത്തും ഓട്ടവ-ഗാറ്റിനോ 88 ആം സ്ഥാനത്തുമാണ്.