ഈ വാരാന്ത്യത്തില്‍ പോലീസ് ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തിയ പ്രതിയെ റിച്ച്മണ്ട് ആര്‍സിഎംപി അറസ്റ്റ് ചെയ്തു. മെയ് 18 ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വെസ്റ്റ്മിന്‍സ്റ്റര്‍ ഹൈവേയ്ക്കും ഫ്രാന്‍സിസ് റോഡിനും ഇടയിലുള്ള നമ്പര്‍ 2 റോഡില്‍ ചുവപ്പും നീലയും പോലീസ് ലൈറ്റുകളുള്ള ഫോര്‍ഡ് മസ്താങ് ഓടിക്കുന്ന ഒരാളെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയായിരുന്നു. ഇയാളെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
പോലീസാണെന്ന് പറഞ്ഞ് തന്നോട് ഡ്രൈവിംഗ് ലൈസന്‍സ് കാണിക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടതായി പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തയാള്‍ പറഞ്ഞു. പ്രതി പോലീസ് ബാഡ്ജ് ലാനിയാര്‍ഡ് ധരിച്ചിരുന്നു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നുകയും പോലീസല്ലെന്ന് ഉറപ്പിക്കുകയും ചെയ്ത ശേഷം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
പ്രതി ഉള്‍പ്പെട്ട മറ്റ് സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും പൊതുമുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. റിച്ച്മണ്ട് ആര്‍സിഎപിയാണ് കേസ് അന്വേഷിക്കുന്നത്.