സമ്മര്‍സീസണില്‍ കനേഡിയന്‍ തൊഴില്‍ വിപണിയില്‍ പ്രതിസന്ധി; ജോലി തേടി വലഞ്ഞ് യുവാക്കള്‍ 

By: 600002 On: May 22, 2025, 10:46 AM

 

 


സമ്മര്‍ സീസണില്‍ തൊഴില്‍ വിപണിയില്‍ സമ്മര്‍ദ്ദമേറുകയാണ്. ഈ സാഹചര്യത്തില്‍ കാനഡയിലെ ചെറുപ്പക്കാര്‍ ജോലി കണ്ടെത്താന്‍ പാടുപെടുകയാണ്. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം വേനല്‍ക്കാല തൊഴില്‍ വിപണിയായി മാറിയിരിക്കുകയാണ് കനേഡിയന്‍ തൊഴില്‍ വിപണി. ഇന്‍ഡീഡില്‍ നിന്നുള്ള പുതിയ ഡാറ്റ പ്രകാരം, മെയ് തുടക്കത്തില്‍ ജോലി പോസ്റ്റിംഗുകള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 22 ശതമാനം കുറഞ്ഞു. 

കഴിഞ്ഞ മാസം കാനഡയില്‍ 15 നും 24 നും ഇടയില്‍ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 14 ശതമാനത്തിലധികമാണ്. 2025 ലെ ആദ്യ മൂന്ന് മാസങ്ങളില്‍ ജോലി ലഭിക്കാത്ത ബിരുദധാരികള്‍ 11.2 ശതമാനത്തിലെത്തി. പാന്‍ഡെമിക്കിന് മുമ്പുള്ള 20 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 

മന്ദഗതിയിലായ സമ്പദ്‌വ്യവസ്ഥ, ജനസംഖ്യാ വളര്‍ച്ച പുതിയ ജോലികളെ(പ്രത്യേകിച്ച് എന്‍ട്രി ലെവല്‍ ജോലികളെ) മറികടന്നത്‌,
താരിഫ് അനിശ്ചിതത്വം കാരണം കൂടുതല്‍ ബിസിനസുകള്‍ നിയമനങ്ങള്‍ മരവിപ്പിച്ചത്‌ ഇതെല്ലാം തൊഴില്‍ വിപണിയില്‍ പ്രതിസന്ധി സൃഷ്ടിച്ചു. 

നിലവിലെ അവസ്ഥയില്‍ പരിചയ സമ്പന്നരായ ജോലിക്കാര്‍ കൂടുതലായി ജൂനിയര്‍ റോളുകള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാകുന്നു. അതിനാല്‍ യുവാക്കള്‍ക്ക് ആദ്യകാല കരിയര്‍ അവസരങ്ങള്‍ നഷ്ടപ്പെടുന്നതായി നിരീക്ഷകര്‍ പറയുന്നു.