ബീസിയില്‍ പുതിയ ഏരിയ കോഡ് ശനിയാഴ്ച നിലവില്‍ വരും 

By: 600002 On: May 21, 2025, 8:15 AM

 


ബ്രിട്ടീഷ് കൊളംബിയയില്‍ പുതിയ ഏരിയ കോഡ് മെയ് 24 ശനിയാഴ്ച നിലവില്‍ വരും. നിലവിലുള്ള 604, 250, 778, 236, 672 എന്നിവയ്ക്ക് ഒപ്പം 257 എന്ന പുതിയ കോഡാണ് അവതരിപ്പിക്കുന്നത്. പുതിയ ഏരിയ കോഡ് നിലവിലുള്ള ഫോണ്‍ നമ്പറുകളെ ബാധിക്കില്ല. കൂടാതെ, പഴയ കോഡുകളുള്ളവ അവ തീരുന്നതുവരെ നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചു. 

1996 വരെ ബീസിയിലെ ഏക ഏരിയ കോഡ് 604 ആയിരുന്നു. തുടര്‍ന്ന് 250 എന്ന കോഡും 2001 ല്‍ 778 എന്ന ഏരിയ കോഡും ചേര്‍ത്തു. അവസാനമായി 2019 ലാണ് 672 എന്ന ഏരിയ കോഡ് പ്രാബല്യത്തില്‍ വന്നത്.