പുതിയതായി ചേര്‍ന്ന സൈനികര്‍ കൂട്ടത്തോടെ കൊഴിഞ്ഞുപോകുന്നു; സൈനികരെ നിലനിര്‍ത്താന്‍ പാടുപെട്ട് കനേഡിയന്‍ ആര്‍മി 

By: 600002 On: May 21, 2025, 7:58 AM

 


കനേഡിയന്‍ സായുധസേനയില്‍ ചേരുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുന്നതായി റിപ്പോര്‍ട്ട്. സൈനിക ജീവിതം തിരഞ്ഞെടുക്കാന്‍ മിക്ക യുവാക്കളും താല്‍പ്പര്യപ്പെടുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ, പുതിയതായി സേനയില്‍ ചേര്‍ന്നവരുടെ കൊഴിഞ്ഞുപോക്കും വര്‍ധിച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ സിഎഎഫില്‍ നിന്ന് പുതുതായി നിയമിതരായവരില്‍ ഏകദേശം 10 ശതമാനം പേര്‍ രാജിവെച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സേനയില്‍ ചേരുന്നവര്‍ പരിശീലനം ആരംഭിക്കാന്‍ 200 ദിവസത്തിലധികം കാത്തിരിക്കേണ്ടി വന്നതായും റിപ്പോര്‍ട്ടുണ്ട്. 

പുതിയ റിക്രൂട്ട്‌മെന്റുകളെ നിലനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ സിഎഎഫിന് സൈനികരുടെ കുറവ് പരിഹരിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. സൈന്യത്തിന്റെ ദീര്‍ഘകാല നിലനിര്‍ത്തല്‍ പ്രശ്‌നങ്ങള്‍ ആര്‍മിയിലെ കൂടുതല്‍ ആഴത്തിലുള്ള തകരാറുകളിലേക്ക് വിരല്‍ ചൂണ്ടിയേക്കാം.  

ആവശ്യത്തിന് പരിശീലകര്‍, ഉപകരണങ്ങള്‍, പരിശീലന സൗകര്യങ്ങള്‍ തുടങ്ങിയവ ഇല്ലാത്തതാണ് സൈനികരുടെ കൊഴിഞ്ഞുപോക്കിനും അവരെ നിലനിര്‍ത്താനുള്ള പ്രതിസന്ധിക്കും കാരണമായി പറയപ്പെടുന്നത്.