ഇസ്രായേലിനെതിരെ ഉപരോധങ്ങൾ ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കുമന്ന ഭീഷണിയുമായി യുകെ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങൾ. ഗാസയിലും അധിനിവേശ വെസ്റ്റ് ബാങ്കിലുമുള്ള ഇസ്രായേലിൻ്റെ സൈനിക നടപടികൾ നിർത്തിവയ്ക്കാൻ മൂന്ന് രാജ്യങ്ങളും ആവശ്യപ്പെട്ടു. മാനുഷിക സഹായം ഉടൻ അനുവദിക്കണമെന്നും ഇവർ പറയുന്നു.
സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിൻ്റെ അവകാശത്തെ അംഗീകരിക്കുന്നു. എന്നാൽ ഇപ്പോഴത്തെ ആക്രമണങ്ങൾ എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു എന്നും മൂന്ന് രാജ്യങ്ങളുടെയും നേതാക്കൾ ചൂണ്ടിക്കാട്ടി. വെടിനിർത്തൽ ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത നേതാക്കൾ സ്വതന്ത്ര പലസ്തീൻ രൂപീകരിച്ചുള്ള ദിവ്രാഷ്ട്ര പരിഹാരത്തിനുമെല്ലാം നേതാക്കൾ പിന്തുണ അറിയിക്കുകയും ചെയ്തു. ഇതിന് ശക്തമായ ഭാഷയിൽ മറുപടി നല്കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും രംഗത്തെതി. അതിർത്തിയിലെ ഹമാസ് ഭീകരരെ മുഴുവനായി തുടച്ചു നീക്കുകയെന്നത് ഇസ്രയേലിനെ സംബന്ധിച്ച് നിലനില്പിന് അൻിവാര്യമാണ്. ഇത് സാധ്യമാക്കും മുൻപ് യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്നതിലൂടെ ഇസ്രയേലിന് എതിരെയുണ്ടായ വംശഹത്യ ആക്രമണങ്ങൾക്ക് വലിയ സമ്മാനം വാഗാദാനം ചെയ്യുകയാണ് ഫ്രാൻസും കാനഡും ബ്രിട്ടനും ചെയ്യുന്നതെന്നും നെതന്യാഹു കുറ്റപ്പെടുത്തി.