രണ്ടാമത് പ്രൈഡ് ഓഫ് കേരള അവാർഡ് എ.പി ജിനന്

By: 600084 On: May 20, 2025, 2:20 PM

 

 

 

                പി പി ചെറിയാൻ ഡാളസ് 

തിരുവനന്തപുരം:എറണാകുളം ഇൻസ്പയർ ലൈഫ് മാഗസീൻ്റെ രണ്ടാമത് പ്രൈഡ് ഓഫ് കേരള അവാർഡ് സത്യമേവ.ന്യൂസ് ചീഫ് എഡിറ്ററും ഇൻഡ്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് സംസ്ഥാന പ്രസിഡൻ്റുമായ എ.പി ജിനന് നൽകുവാൻ ജൂറി കമ്മിറ്റി തീരുമാനിച്ചു.

സാമൂഹ്യ സാംസ്കാരിക മേഖലകളിലെ സമഗ്ര സംഭാവനകൾക്കാണ് അവാർഡ്. മേയ് 20ന് വൈകിട്ട് കൊച്ചി മാരിയറ്റ് ഹോട്ടലിലെ സോളിറ്റയർ ഹാളിൽ നടക്കുന്ന ചടങ്ങിൽ വച്ച് അവാർഡ് നൽകും.