മാർത്തോമ സന്നദ്ധ സുവിശേഷക സംഘം ക്രൂശിങ്കൾ പ്രാർത്ഥന സമ്മേളനം സംഘടിപ്പിച്ചു

By: 600084 On: May 20, 2025, 2:17 PM

 
 
 
 
 
 
 
 
                    പി പി ചെറിയാൻ ഡാളസ് 
 
ഡാളസ് :മാർത്തോമ നോർത്ത് അമേരിക്ക ഭദ്രാസനം  സൗത്ത് വെസ്റ്റ് റീജിയണൽ സന്നദ്ധ സുവിശേഷക സംഘം  പ്രാർത്ഥന സമ്മേളനം ” അറ്റ് ദി ക്രോസ്" "ക്രൂശിങ്കൾ “*മെയ് 19 തിങ്കളാഴ്ച 2025 വൈകുന്നേരം 7:30 ന് സൂം വഴി.സംഘടിപ്പിച്ചു. ഉമ്മൻ സാമുവേൽ അച്ചന്റെ പ്രാരംഭപ്രാത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ സ്നേഹ സജി & സോളി സജി (ഇമ്മാനുവൽ മാർത്തോമ ചർച്ച ഹ്യൂസ്റ്റൺ) എന്നിവർ ഗാനം ആലപിച്ചു.സംഘം പ്രസിഡന്റ് റവ. എബ്രഹാം വി സാംസൺ അധ്യക്ഷത വഹിച്ചു .മിസ്റ്റർ റോബി ചേലങ്കാരി ( ഡാളസ് സെന്റ്‌  പോൾസ് മാർത്തോമാ ചർച്ച )സ്വാഗതം ആശംസിച്ചു. മിസ്സിസ് രമണി മാത്യു (ഇമ്മാനുവൽ  മാർത്തോമാ ചർച്  ഹ്യൂസ്റ്റൺ),മിസ്റ്റർ സാം തോമസ് (ഇമ്മാനുവൽ മാർത്തോമ ചർച്ച  ഹ്യൂസ്റ്റൺ)  മധ്യസ്ഥ പ്രാർത്ഥനക്കു നേത്ര്വത്വം നൽകി.
 
 റവ. വർഗീസ് ജോൺ*(വികാരി,മാർത്തോമ ചർച്ച  കൻസാസ്  & സെന്റ് ലൂയിസ് എം‌ടി‌സി) യോഹന്നാന്റെ സുവിശേഷം പതിനൊന്നാം  അദ്ധ്യായം 11 മുതൽ 16 വരെയുള്ള വാക്യങ്ങളെ ആധാരമാക്കി  മുഖ്യ സന്ദേശം നൽകി.മരണം വരെ അഭിമുഘീകരിക്കേണ്ടിവന്നാലും ക്രിസ്തുവിനെ പിന്തുടരുമെന്ന ദിദിമോസ് എന്ന തോമസിന്റെ തീരുമാനം നമ്മുടെ ഒരോരുത്തരുടേയും തീരുമാനം,ആയിരിക്കണമെന്ന് അച്ചൻ ഉദ്ബോധിപ്പിച്ചു   ഡാളസ് സെന്റ്‌  പോൾസ് മാർത്തോമാ ചർച് വികാരി  റെജിൻ  രാജു സമാപന പ്രാർത്ഥന നടത്തി  മിസ്റ്റർ സാം അലക്സ്  നന്ദി പറഞ്ഞു .സംതോമസ് അച്ചന്റെ പ്രാർത്ഥനയോഡും ആശീർവാദത്തോടും  സമ്മേളനം സമാപിച്ചു

സെന്ററിലെ പാരിഷ് മിഷൻ സെക്രട്ടറിമാർ, പാരിഷ് മിഷൻ അംഗങ്ങൾ, തുടെങ്ങി നിരവധി പേർ , സമ്മേളനത്തിൽ; പങ്കെടുത്തിരുന്നു  റവ  എബ്രഹാം സാംസൺ ,റോബി ചേലങ്കരി ,സാം അലക്സ്  ഷിർലി സിലാസ് എന്നിവർ നേത്ര്വത്വം നൽകി