അമേരിക്കയില്‍ തുടരാനുള്ള നിയമപോരാട്ടത്തില്‍ വിജയിച്ചു; ഇന്ത്യന്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയെ നാടുകടത്തില്ല 

By: 600002 On: May 19, 2025, 6:44 PM

 

 

ഡ്രൈവിംഗ് നിയമം ലംഘിച്ചതിനെ തുടര്‍ന്ന് വിസ റദ്ദാക്കപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് ആശ്വാസവുമായി യുഎസ് ഫെഡറല്‍ കോടതി. സൗത്ത് ഡക്കോട്ടയില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കിയ 28കാരിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി പ്രിയ സക്‌സേനയുടെ വിസയാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ്(ഡിഎച്ച്എസ്) റദ്ദാക്കാന്‍ ശ്രമിച്ചത്. വിസ റദ്ദാക്കി നാടുകടത്താനായിരുന്നു തീരുമാനം. എന്നാല്‍ പ്രാഥമിക ഉത്തരവിലൂടെ നാടുകടത്തലും വിസ റദ്ദാക്കലും ഫെഡറല്‍ കോടതി തടഞ്ഞു. 

സൗത്ത് ഡക്കോട്ട സ്‌കൂള്‍ ഓഫ് മൈന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്ന് കെമിക്കല്‍ ആന്‍ഡ് ബയോളജിക്കല്‍ എഞ്ചിനിയറിംഗില്‍ ഡോക്ടറേറ്റ് നേടിയ സക്‌സേനയുടെ എഫ്-1 വിസ 2027 വരെ സാധുതയുള്ളതാണെങ്കിലും ഏപ്രിലില്‍ അപ്രതീക്ഷിതമായി റദ്ദാക്കപ്പെട്ടു.