കാനഡ പോസ്റ്റിലെ ജീവനക്കാര്‍ പണിമുടക്കിയേക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ രാജ്യത്തെ വ്യാപാരമേഖല ആശങ്കയിലായിരിക്കുകയാണ്. ഇതിനിടെ, കാനഡ പോസ്റ്റില്‍ ശുപാര്‍ശ ചെയ്യുന്ന മാറ്റങ്ങള്‍ അവരുടെ ദൈനംദിന ഡോര്‍ ടു ഡോര്‍ മെയില്‍ ഡെലിവറിയുടെ ഒരു ഭാഗം അവസാനിപ്പിക്കാന്‍ കാരണമായേക്കുമെന്ന് റിപ്പോര്‍ട്ട്. ക്രൗണ്‍ കോര്‍പ്പറേഷനും കനേഡിയന്‍ യൂണിയന്‍ ഓഫ് പോസ്റ്റല്‍ വര്‍ക്കേഴ്‌സും(CUPW) തമ്മിലുള്ള തൊഴില്‍ തര്‍ക്കം സംബന്ധിച്ച് ഇന്‍ഡസ്ട്രിയല്‍ എന്‍ക്വയറി കമ്മീഷന്‍(IIC) വെള്ളിയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കാനഡ പോസ്റ്റിന്റെ സാമ്പത്തിക സ്ഥിതിയും തൊഴില്‍ സുരക്ഷയ്ക്കും മുഴുവന്‍ സമയ തൊഴിലിനും വേണ്ടിയുള്ള യൂണിയന്റെ ചര്‍ച്ച അവലോകനം ചെയ്യുന്നതിനായി ഫെബ്രുവരിയില്‍ ഐഐസി കമ്മീഷണര്‍ വില്യം കപ്ലാന്‍ ഹിയറിംഗുകള്‍ നടത്തിയതിന് ശേഷമാണിത്.
പോസ്റ്റല്‍ സര്‍വീസ് അസ്തിത്വ പ്രതിസന്ധി നേരിടുന്നുണ്ടെന്നായിരുന്നു കപ്ലാന്റെ നിഗമനം. കാനഡ പോസ്റ്റും സിയുപിഡബ്ല്യുവുമായുള്ള ചര്‍ച്ചകള്‍ക്ക് വേണ്ടി കപ്ലാന്‍ ചില ശുപാര്‍ശകള്‍ അവതരിപ്പിച്ചു. ഇരു കക്ഷികളും അവരുടെ കൂട്ടായ കരാറുകളില്‍ ഭേദഗതി വരുത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഡെലിവറി മാനദണ്ഡങ്ങള്‍ പാലിക്കുന്നത് അസാധ്യമാക്കുന്നത് തുടരുന്നത് ഒഴിവാക്കാന്‍ പോസ്റ്റല്‍ ചാര്‍ട്ടര്‍ ഭേദഗതി ചെയ്യാനും കപ്ലാന്‍ നിര്‍ദ്ദേശിച്ചു.
വ്യക്തിഗത വിലാസങ്ങളിലേക്കുള്ള കത്തുകള്‍ ഡോര്‍ ടു ഡോര്‍ ഡെലിവറി ചെയ്യുന്നത് ഘട്ടംഘട്ടമായി നിര്‍ത്തലാക്കുകയും പ്രായോഗികമാകുന്നിടത്തെല്ലാം കമ്മ്യൂണിറ്റി മെയില്‍ബോക്‌സുകള്‍ നടപ്പിലാക്കുകയും ചെയ്യുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. ബിസിനസ് സ്ഥാപനങ്ങളിലേക്കുള്ള ദൈനംദിന ഡെലിവറി നിലനിര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.