ഇപ്പോള്‍ കൂടുതല്‍ രാജ്യങ്ങള്‍ ഡിജിറ്റല്‍ നോമാഡ് വിസ പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിജിറ്റല്‍ നോമാഡ് വിസ ലഭിക്കുന്നതിന് ശമ്പളം, സമ്പാദ്യം എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഓരോ രാജ്യത്തിന്റെയും ശമ്പള ആവശ്യകതകള്‍ പാലിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ സന്ദര്‍ശകര്‍ക്കുള്ള ആസ്തി എത്രയാണെന്ന് തെളിവായി സമര്‍പ്പിക്കേണ്ടതുണ്ട്. ഇത് പലപ്പോഴും ശരാശരി പ്രാദേശിക വരുമാനത്തേക്കാള്‍ വളരെ കൂടുതലായിരിക്കാം. വരുമാനത്തിന് പുറമെ, വ്യക്തിയുടെ പശ്ചാത്തലം അന്വേഷിക്കുക, അക്കമേഡഷന്‍ തെളിവ്, ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ, സമ്പാദ്യ തുക എന്നിവയും ഉള്‍പ്പെടുന്നു. അഞ്ച് രാജ്യങ്ങളില്‍ വരുമാനം അല്ലെങ്കില്‍ ആസ്തി തെളിയിക്കുന്ന രേഖകള്‍ കനേഡിയന്‍ പൗരന്മാര്‍ സമര്‍പ്പിക്കേണ്ടതുണ്ട്.
തായ്‌ലാന്‍ഡ്
തായ്‌ലന്‍ഡില്‍ ഡിജിറ്റല്‍ നോമാഡ് വിസ ലഭിക്കാന്‍ കുറഞ്ഞത് 500,000 തായ് ബാത്ത്( 20,943.20 കനേഡിയന്‍ ഡോളര്‍) സാമ്പത്തിക, ആസ്തി തെളിവ് സമര്‍പ്പിക്കണം. കഴിഞ്ഞ വര്‍ഷം, തായ് സര്‍ക്കാര്‍ ഡെസ്റ്റിനേഷന്‍ തായ്‌ലന്‍ഡ് വിസ(DTV) പ്രഖ്യാപിച്ചു. ഇത് അനൗപചാരികമായി ഡിജിറ്റല്‍ നോമാഡ് വിസ എന്നറിയപ്പെടുന്നു.
ഇറ്റലി
ഇറ്റലിയില്‍ താമസിച്ച് ജോലി ചെയ്യാന്‍ കനേഡിയന്‍ പൗരന് പ്രതിവര്‍ഷം 24,789 യൂറോ (38,672 കനേഡിയന്‍ ഡോളര്‍) ശമ്പള ആവശ്യകത വേണം. ന്യൂയോര്‍ക്കിലെ കണ്‍സോളാറ്റോ ജനറല്‍ ഡി ഇറ്റാലിയ പ്രകാരം, 2024 ലെ കണക്കനുസരിച്ച്, ഡിജിറ്റല്‍ നോമാഡ്/ റിമോട്ട് വര്‍ക്കര്‍ വിസയ്ക്ക് യോഗ്യത നേടുന്നതിന് പ്രതിവര്‍ഷം 24,789 യൂറോ അല്ലെങ്കില്‍ 38,672 കനേഡിയന്‍ ഡോളര്‍ സമ്പാദിക്കണം.
യുഎഇ
പ്രതിമാസം 4,891 യുഎസ് ഡോളര്‍( 3,500 കനേഡിയന്‍ ഡോളര്‍) പ്രതിമാസം ശമ്പളം ആവശ്യമാണ്. റിമോട്ട് വര്‍ക്കറാണെങ്കില്‍ വെര്‍ച്വല്‍ വര്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാം. കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാനും 60 ദിവസം രാജ്യത്ത് തുടരാനും അനുവദിക്കുന്ന വിസ ലഭിക്കും.
ജപ്പാന്‍
ജപ്പാനില്‍ ഡിജിറ്റല്‍ നോമാഡ് വിസ ലഭിക്കാന്‍ പ്രതിവര്‍ഷം 10 മില്യണ്‍ ജാപ്പനീസ് യെന്‍(95,851 കനേഡിയന്‍ ഡോളര്‍) ശമ്പളം ആവശ്യമാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, അപേക്ഷകന് ആറ് മാസത്തെ ഡിജിറ്റല്‍ നോമാഡ് വിസ നല്‍കും.
ഐസ്‌ലന്‍ഡ്
ഐസ്‌ലാന്‍ഡില്‍ ഡിജിറ്റല്‍ നോമാഡിക് വിസ ലഭിക്കാന്‍ പ്രതിമാസം 1,000,000 ഐസ്ലാന്‍ഡിക് ക്രോണിയ, അല്ലെങ്കില്‍ പ്രതിമാസം 1,300,000 എസ്ലാന്‍ഡിക് ക്രോണിയ(13,891 കനേഡിയന്‍ ഡോളര്‍) ആവശ്യമാണ്.