ഞായറാഴ്‌ച പള്ളിയിൽ പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ നവവധുവിനു ദാരുണന്ത്യം

By: 600084 On: May 19, 2025, 9:01 AM

 
 

                    പി പി ചെറിയാൻ ഡാളസ്

 
തുറവൂർ:  മെയ്‌ 18 ഞാറാഴ്ച്ച രാവിലെ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയുണ്ടായ  വാഹനാപകടത്തിൽ  നവവധു എസ്ത‌ർ ജോമോനു ദാരുണന്ത്യം .ജോമോന്റെയും എസ്ത‌റിന്റെയും വിവാഹം ആറ് മാസം മുൻപ് മാത്രമാണ് കഴിഞ്ഞത്.

 അരൂർ തച്ചാറ വീട്ടിൽ ജോമോന്റെ ഭാര്യ എസ്ത‌ർ ജോമോനാണ്  (27 വയസ്സ്) മെയ്‌ 18 ഞാറാഴ്ച്ച രാവിലെ ചർച്ചിലേക്ക് ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ റ്റോറസ് ലോറിക്കടിയിൽപ്പെട്ട് മരണമടഞ്ഞത്.
തുറവൂരിൽ രാവിലെ ഒൻപതരയോടെയായിരുന്നു അപകടം സംഭവിച്ചത്.

സംസ്കാരം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് അരൂർ സഭാ സെമിത്തെരിയിൽ മെയ്‌ 20 ചൊവ്വാഴ്ച നടത്തപ്പെടും.