താരിഫ് കാരണം അമേരിക്കയിലും കാനഡയിലും വിലകൾ ഉയരുന്നു

By: 600110 On: May 16, 2025, 3:22 PM

കാനഡ-യുഎസ് പരസ്പര താരിഫുകൾ കാരണം ലോബ്ലോ സ്റ്റോറുകളിൽ ചില സാധനങ്ങൾക്ക് വില ഉയരാൻ സാധ്യതയുണ്ട് എന്ന് വാൾമാർട്ട്. വ്യാപാര യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് കാനഡയിലേക്ക് കൊണ്ടുവന്ന ഉൽപ്പന്നങ്ങൾ തീരുന്നതോടെ വില കൂടുമെന്നാണ് റിപ്പോർട്ടുകൾ ഉള്ളത്. താരിഫ് ബാധകമായ ഉൽപ്പന്നങ്ങൾക്ക് വില കൂടുമെന്ന്  ലോബ്ലാവ് ചീഫ് എക്സിക്യൂട്ടീവ് പെർ ബാങ്കും  വ്യക്തമാക്കിയിട്ടുണ്ട്.  

താരിഫിനെ തുടർന്നുള്ള ഉയർന്ന ചെലവുകൾ അമേരിക്കയിലും വിലവർദ്ധനയ്ക്ക് ഇടയാക്കിയിട്ടുണ്ട്. യുഎസ് സ്റ്റോറുകളിൽ പല ഉല്പ്പന്നങ്ങളുടെയും വില ഉയർത്തേണ്ടിവരുമെന്ന് വാൾമാർട്ട് വ്യക്തമാക്കി. താരിഫ് ബാധിക്കുന്ന ആയിരത്തിലധികം ഇനങ്ങൾ ലോബ്ലോ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്ത ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ ഇത് മൂവായിരത്തിൽ കൂടുതലായി ഉയരുമെന്നും അടുത്ത രണ്ട് മാസത്തിനുള്ളിൽ ആറായിരത്തിൽ കൂടുതലാകുമെന്നുമാണ് റിപ്പോർട്ട്. യുഎസും മറ്റ് പല രാജ്യങ്ങളും തമ്മിലുള്ള താരിഫ് യുദ്ധത്തിൽ നേരിയ അയവ് വന്നിട്ടുണ്ട്. പക്ഷേ കാനഡയിൽ ഇതുവരെ അങ്ങനെയല്ല.അതിനാൽ വരും ആഴ്ചകളിൽ താരിഫ് സംബന്ധമായ വലിയ വിലവർദ്ധനയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി മാർക്ക് കാർണിയടക്കമുള്ള നേതാക്കൾ അമേരിക്കയുമായി ചർച്ച നടത്തിയതിൽ പ്രതീക്ഷയുണ്ടെന്ന് ലോബ്ലാവ് ചീഫ് എക്സിക്യൂട്ടീവ് പെർ ബാങ്ക്  പറഞ്ഞു. അമേരിക്കയിൽ നിന്ന് വരുന്ന ഫിനിഷ്ഡ് ഫുഡ് ഉൽപ്പന്നങ്ങൾക്ക് മാത്രമായി നിരക്കുകൾ പരിമിതപ്പെടുത്തും വിധം, ഫെഡറൽ സർക്കാർ കൌണ്ടർ-താരിഫ് നയങ്ങളിൽ മാറ്റം വരുത്തിയതിൽ സന്തോഷമുണ്ടെന്നും ബാങ്ക് പറഞ്ഞു.