അക്കാഡിയ സർവകലാശാലയുടെ പുതിയ നഴ്‌സിംഗ് കെട്ടിടം തുറക്കുന്നത് വൈകിയേക്കും

By: 600110 On: May 16, 2025, 2:35 PM

 

അക്കാഡിയ സർവകലാശാലയുടെ പുതിയ നഴ്‌സിംഗ് കെട്ടിടം തുറക്കുന്നത് വൈകിയേക്കും. പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി, ന്യൂയോർക്കിലെ വുൾഫ്‌വില്ലയിലുള്ള യൂണിവേഴ്‌സിറ്റി ക്ലബ് ജനുവരിയിൽ പൊളിച്ചു നീക്കാനാണ് തീരുമാനിച്ചിരുന്നത്. തുടർന്ന് കഴിഞ്ഞ മാസം പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം ആരംഭിക്കാനായിരുന്നു പദ്ധതി. 

 എന്നാൽ ഇതിനിടയിലാണ്, പൊളിക്കാൻ പോകുന്ന കെട്ടിടത്തിൽ, വംശനാശ ഭീഷണി നേരിടുന്ന  പക്ഷി വർഗ്ഗത്തിൽ ഉള്ള  ചിമ്മിനി സ്വിഫ്റ്റുകളെ കണ്ടെത്തിയത്.  കഴിഞ്ഞ വേനൽക്കാലത്ത്, യൂണിവേഴ്സിറ്റി ക്ലബ്ബിൻ്റെ ചിമ്മിനികളിൽ ഒന്നിലേക്ക് രണ്ട് ചിമ്മിനി സ്വിഫ്റ്റുകൾ പ്രവേശിക്കുന്നതായി ബേർഡ്സ് കാനഡ കണ്ടെത്തിയിരുന്നു. വംശനാശ ഭീഷണി നേരിടുന്ന ഒരു ഇനം പക്ഷിയാണ് ചിമ്മിനി സ്വിഫ്റ്റുകൾ.  അനുവാദം ഇല്ലാതെ അവയുടെ ആവാസവ്യവസ്ഥ നശിപ്പിക്കുന്നത് നിരോധിച്ചിട്ടിട്ടുണ്ട്. ഇതേ തുടർന്ന് കെട്ടിടം പൊളിക്കുന്നതിൻ്റെ  ഭാഗമായി, ചിമ്മിനി നശിപ്പിക്കുന്നതിനുള്ള അനുമതിക്കായി സർവകലാശാല,  എൻവയോൺമെൻ്റ് ആൻ്റ് ക്ലൈമെറ്റ്  കാനഡയ്ക്ക് അപേക്ഷ നല്കി.  90 ദിവസത്തെ അവലോകന കാലയളവിനുശേഷം ECCC പെർമിറ്റ് നൽകി. ജൂൺ പകുതിയോടെ കെട്ടിടം പൊളിച്ചു മാറ്റാൻ തീരുമാനിച്ചിരിക്കുകയാണ്. അതിന് ശേഷം പുതിയ നഴ്സിംഗ് കെട്ടിടത്തിൻ്റെ നിർമ്മാണം സെപ്റ്റംബറിൽ ആരംഭിക്കുമെന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലതാമസം കാരണം 2026 ൽ തുറക്കാൻ തീരുമാനിച്ചിരിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം വൈകിയേക്കാമെന്ന്  സർവകലാശാല വക്താവ് പറഞ്ഞു.