ഇലക്ട്രിക് വാഹനങ്ങൾക്കായി ആധുനിക സാങ്കേതിക വിദ്യയോട് കൂടിയ വിലകുറഞ്ഞ  ബാറ്ററി സെല്ലുകൾ നിർമ്മിക്കാൻ ജിഎം മോട്ടോഴ്സും, എൽജി എനർജി സൊല്യൂഷനും

By: 600110 On: May 15, 2025, 1:30 PM

 

ഭാവിയിലെ ഇലക്ട്രിക് വാഹനങ്ങൾക്കായി ആധുനിക സാങ്കേതിക വിദ്യയോട് കൂടിയതും വിലകുറഞ്ഞതുമായ ബാറ്ററി സെല്ലുകൾ നിർമ്മിക്കാൻ തയ്യാറെടുത്ത്  ജിഎം മോട്ടോഴ്സും, എൽജി എനർജി സൊല്യൂഷനും. 2028 മുതൽ അമേരിക്കയിലെ പ്ലാൻ്റിൽ  ഇലക്ട്രിക് വാഹനങ്ങൾക്കായി കുറഞ്ഞ ചെലവിലുള്ള സെല്ലുകളുടെ  ഉത്പാദനം ആരംഭിക്കാൻ പദ്ധതിയിടുന്നതെന്ന്   ജനറൽ മോട്ടോഴ്‌സും  ബാറ്ററി പങ്കാളിയായ എൽജി എനർജി സൊല്യൂഷനും അറിയിച്ചു. ഇപ്പോൾ ഉപയോഗിക്കുന്ന നിക്കൽ കൂടിയ സെല്ലുകളേക്കാൾ വില കുറവായിരിക്കും ലിഥിയം മാംഗനീസ് സമ്പുഷ്ടമായ  സെല്ലുകൾക്ക് എന്നും ജി എം മോട്ടോഴ്സ് വ്യക്തമാക്കി.

അതേ സമയം  ഇലക്ട്രിക് ട്രക്കുകളിലും  എസ്‌യുവികളിലും ഉപഭോക്താക്കൾക്ക് അവർ ആഗ്രഹിക്കുന്ന ശ്രേണി തുടർന്നും നൽകും. നിലവിലുള്ള പൗച്ച് ഘടനയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ സെല്ലുകൾ പ്രിസ്മാറ്റിക് ആയിരിക്കും. ഇത് ബാറ്ററി പാക്കിലെ ഭാഗങ്ങളുടെ എണ്ണം 50 ശതമാനത്തിലധികം കുറയ്ക്കുമെന്നും ജിഎം പറയുന്നു. ബാറ്ററി ചെലവ് കുറയ്ക്കുക വഴി ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാറുകളുടെ വിലയിലേക്ക് എത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. ദക്ഷിണ കൊറിയൻ ആസ്ഥാനമായുള്ള ബാറ്ററി കമ്പനിയാണ് എൽജി എനർജി സൊല്യൂഷൻ. സ്റ്റെല്ലാന്റിസുമായി ഇവർക്ക് പങ്കാളിത്തമുണ്ട്. ഒൻ്റാരിയോയിലെ വിൻഡ്‌സറിലുള്ള വമ്പൻ നെക്സ്റ്റ്സ്റ്റാർ എനർജി ഇവി ബാറ്ററി ഫാക്ടറി ഇവരുടെ സംയുക്ത സംരംഭമാണ്.