ലോസ്ഏഞ്ചല്‍സിലെ രണ്ട് വീടുകളില്‍ ആമസോണിലെ വനിതാ ഡെലിവറി ഡ്രൈവര്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്. വുഡ്‌ലാന്‍ഡ് ഹില്‍സിലെ വീട്ടില്‍ മൂത്രമൊഴിക്കുന്ന ഡെലിവറി ഡ്രൈവറുടെ വീഡിയോയും മറ്റൊരു വീട്ടിലും ഇതേ പ്രവര്‍ത്തി ചെയ്യുന്ന വീഡിയോയും താമസക്കാരില്‍ നിന്നും ലഭിച്ചതായി കെടിഎല്‍എ ടിവി സ്റ്റേഷന്‍ പറഞ്ഞു.
ആദ്യ വീഡിയോയില്‍ യുവതി വീടിന്റെ വരാന്തയില്‍ പാക്കേജ് വെക്കുന്നതും തുടര്‍ന്ന് മൂത്രമൊഴിക്കുന്നതും കാണാം. വീടിന്റെ പടികളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുകയും ചെയ്തു. മറ്റൊരു വീഡിയോയില്‍ ചെടികള്‍ക്കിടയില്‍ വൃത്തിഹീനമായ പേപ്പര്‍ ടവ്വല്‍ ഉപേക്ഷിക്കുന്നതും കാണാം. സ്ത്രീയുടെ പ്രവൃത്തി ഞെട്ടിപ്പിക്കുന്നതാണെന്ന് താമസക്കാര്‍ പറഞ്ഞു. ഈ ഡ്രൈവറുടെ വീഡിയോ കണ്ട ശേഷം, മറ്റൊരു താമസക്കാരന്‍ അവരുടെ വീട്ടിലെ സുരക്ഷാ ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളും പങ്കിട്ടു. ഞായറാഴ്ച രാവിലെ ആറ് മണിക്ക് വനിതാ ഡ്രൈവര്‍ അവരുടെ ഗേറ്റിലൂടെ പ്രവേശിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പാക്കേജ് കൊണ്ടുവെച്ച് ഷോര്‍ട്ട്‌സ് ഊരി നടപ്പാതയില്‍ മൂത്രമൊഴിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
വനിതാ ഡെലിവറി ഡ്രൈവറുടെ പ്രവൃത്തി ശ്രദ്ധയില്‍പ്പെട്ട ആമസോണ്‍ ഇവര്‍ക്കെതിരെ നടപടിയെടുത്തതായി അറിയിച്ചു. ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ചു. ഡ്രൈവറുടെ മോശം പെരുമാറ്റത്തില്‍ അസ്വസ്ഥരായ ഉപഭോക്താക്കളോട് തങ്ങള്‍ ക്ഷമ ചോദിക്കുന്നതായും ആമസോണ്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.