പ്രധാനമന്ത്രി മാർക്ക് കാർണിയുടെ മന്ത്രിസഭാ തിരഞ്ഞെടുപ്പുകൾ ട്രൂഡോ കാലഘട്ടത്തിലെ നയങ്ങളുമായി ശക്തമായ ബന്ധമുണ്ടെന്ന് കൺസർവേറ്റീവ നേതാവ് പിയറി പൊയിലീവ്രെ. കാർണി ട്രൂഡോയുടെ പഴയ ടീമിനെയും പഴയ ഉപദേശകരെയും നിയമിച്ചുവെന്നും ക്രൂഡോയുടെ അതേ വഴിയാണ് കാർണിയും എന്നും പൊയിലീവ്രെ മുന്നറിയിപ്പ് നൽകുന്നു. നേരത്തെ കാർണി പല മേഖലകളിലെയും ലിബറൽ നയങ്ങൾ തിരുത്തുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നെന്നും പക്ഷേ ഇപ്പോൾ അദ്ദേഹം ഗൗരവമായി അത് കാണുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും പൊയിലീവ്രെ പറഞ്ഞു. പുതിയ മന്ത്രിസഭ ഒരു പ്രതീക്ഷ നൽകുന്ന തുടക്കമല്ല എന്നും അദ്ദേഹം പറഞ്ഞു. ട്രൂഡോ കാലഘട്ടത്തിലെ 14 മന്ത്രിമാർ കാർണിയുടെ മന്ത്രിസഭയിൽ സ്ഥാനങ്ങൾ കണ്ടെത്തി.
പരിസ്ഥിതി വകുപ്പിന്റെ ചുമതല ഇപ്പോൾ വഹിക്കില്ലെങ്കിലും, മന്ത്രിസഭയിലെ സ്റ്റീവൻ ഗിൽബോൾട്ടിന്റെ തുടർച്ചയായ സാന്നിധ്യം സൂചിപ്പിക്കുന്നത് കാർണി അവകാശപ്പെടുന്നത് പോലെ ട്രൂഡോയിൽ നിന്ന് വ്യത്യസ്തനല്ല എന്നാണ് എന്നും പൊയ്‌ലിവ്രെ പറഞ്ഞു.