ഒന്റാരിയോയിലെ 15 ബില്യണ്‍ ഡോളറിന്റെ ഇലക്ട്രിക് വാഹന നിക്ഷേപ പദ്ധതി ഹോണ്ട മാറ്റിവെച്ചു 

By: 600002 On: May 14, 2025, 8:08 AM

 


ഒന്റാരിയോയിലെ ഇലക്ട്രിക് വാഹനങ്ങളുടെ നവീകരണത്തിനായി കോടിക്കണക്കിന് ഡോളര്‍ ചെലവഴിക്കാനുള്ള പദ്ധതി പ്രമുഖ അന്താരാഷ്ട്ര വാഹന നിര്‍മാതാവായ ഹോണ്ട മാറ്റിവെച്ചു. വിപണിയിലെ ഡിമാന്‍ഡ് കുറഞ്ഞതാണ് ഈ തീരുമാനത്തിന് കാരണമെന്ന് കമ്പനി പറഞ്ഞു. രണ്ട് വര്‍ഷത്തേക്കാണ് പദ്ധതി നിര്‍ത്തിവെക്കുന്നത്. 

ചൈനയിലെ വാഹന വില്‍പ്പന ഇടിഞ്ഞതോടെ മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ ഹോണ്ടയുടെ ലാഭം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 24.5 ശതമാനം കുറഞ്ഞതായി കമ്പനി പറയുന്നു. 

വിപണി സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് കമ്പനി സമയക്രമവും പദ്ധതി പുരോഗതിയും വിലയിരുത്തുന്നത് തുടരുമെന്ന് ഹോണ്ട കാനഡ അറിയിച്ചു. ഒന്റാരിയോയിലെ അലിസ്റ്റണിലുള്ള നിലവിലുള്ള ഹോണ്ട നിര്‍മാണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെ തീരുമാനം ബാധിക്കില്ലെന്നും ഹോണ്ട വ്യക്തമാക്കി.