ഇന്‍ഡസ്ട്രിയല്‍ കാര്‍ബണ്‍ വില വര്‍ധന അനിശ്ചിതകാലത്തേക്ക് മരവിപ്പിച്ചതായി ആല്‍ബെര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് അറിയിച്ചു. വ്യാവസായിക കാര്‍ബണ്‍ വില ടണ്ണിന് 95 ഡോളറായാണ് നിജപ്പെടുത്തിയിരിക്കുന്നത്. പ്രവിശ്യയില്‍ വ്യാവസായിക കാര്‍ബണ്‍ വില 2026 ല്‍ ടണ്ണിന് 110 ഡോളറായി ഉയര്‍ത്താനും 2030 ഓടെ ടണ്ണിന് 170 ഡോളറായി വര്‍ധിപ്പിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ അനിശ്ചിതകാലത്തേക്ക് വ്യാവസായിക കാര്‍ബണ്‍ വില ടണ്ണിന് 95 ഡോളറായി നിലനിര്‍ത്തുമെന്ന് സ്മിത്ത് വ്യക്തമാക്കി.
2007 മുതല്‍ വ്യാവസായിക കാര്‍ബണ്‍ നികുതി പദ്ധതി നടപ്പിലാക്കുന്ന പ്രവിശ്യയാണ് ആല്‍ബെര്‍ട്ട. ഇന്‍ഡസ്ട്രിയല്‍ കമ്പനികളുടെ ഫണ്ടുകള്‍ ശേഖരിച്ച് എമിഷന്‍ റിഡക്ഷന്‍ ടെക്‌നോളജി അല്ലെങ്കില്‍ ഇന്‍ഡസ്ട്രി ഇന്നൊവേഷന്‍ പ്രൊജക്ടുകള്‍ക്കുള്ള ഗ്രാന്റുകളുടെ രൂപത്തില്‍ തിരികെ നല്‍കുകയാണ് ചെയ്യുന്നത്.