ഒൻ്റാരിയോയിലും സസ്‌കാച്ചെവാനിലും കാട്ടുതീ പടരുന്നു

By: 600110 On: May 12, 2025, 3:52 PM

 

ഒൻ്റാരിയോയിലും സസ്‌കാച്ചെവാനിലും കാട്ടുതീ പടരുന്നു. ഇതേ തുടർന്ന് കാട്ടുതീ അണയ്ക്കാൻ ഇവിടങ്ങളിലേക്ക് എയർടാങ്കറുകൾ അയച്ചതായി ക്യൂബെക്ക് സർക്കാർ അറിയിച്ചു. കാട്ടുതീ പടരുന്നത് തടയാനും കുറ്റിക്കാടുകളിലെ തീപിടുത്തങ്ങൾക്കെതിരെ പോരാടാനും ടീമുകളെ സഹായിക്കുന്നതിനായി ഒൻ്റാരിയോയിലേക്കും സസ്‌കാച്ചെവാനിലേക്കും കൂടുതൽ സേനയെ അയയ്ക്കുന്നതായാണ് ക്യൂബെക്കിൻ്റെ കാട്ടുതീ പ്രതിരോധ ഏജൻസി അറിയിച്ചത്.രണ്ട് CL-415 അഗ്നിശമന വിമാനങ്ങളും അവയുടെ ജീവനക്കാരുമാണ് ഒൻ്റാരിയോയിലെ ഡ്രൈഡനിലേക്ക് പോകും. മറ്റ് രണ്ട് വിമാനങ്ങൾ സാസ്കിലെ മെഡോ തടാകത്തിലേക്കും പോകും.

ക്യൂബെക്കിൻ്റെ കാട്ടുതീ പ്രതിരോധ ഏജൻസിയായ SOPFEU ടീമുകൾ കാട്ടു തീ അണക്കാൻ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. ക്യൂബെക്കിലെ നിലവിലെ സാഹചര്യം അനുസരിച്ച് കാട്ടുതീ മറ്റ് പ്രവിശ്യകളിലേക്ക് പടരാൻ സാധ്യതയുണ്ട്. സസ്‌കാച്ചെവൻ പൊതുസുരക്ഷാ മന്ത്രാലയത്തിൻ്റെ റിപ്പോർട്ട് പ്രകാരം 18 ഇടങ്ങളിൽ കാട്ടുതീ പടരുന്നുണ്ട്. ഏപ്രിൽ ഒന്നിന് സീസൺ ആരംഭിച്ചതിനുശേഷം ആകെ 142 തീപിടുത്തങ്ങൾ ആണ് ഉണ്ടായത്. ക്യൂബെക്കിൽ ഉണ്ടായ 59 തീപിടുത്തങ്ങളിൽ ഏകദേശം  38.7 ഹെക്ടർ വനമാണ് കത്തി നശിച്ചത്. മേഖലയിൽ തീപിടിത്ത സൂചിക വളരെ ഉയർന്നതായി പ്രവിശ്യയുടെ പടിഞ്ഞാറൻ ഭാഗത്ത് താമസിക്കുന്നവർ, അറിഞ്ഞിരിക്കണമെന്ന് ഏജൻസി ആവശ്യപ്പെട്ടിട്ടുണ്ട്.