നഗരത്തിലുടനീളം കമ്മ്യൂണിറ്റി ക്ലീനപ്പുകള്‍ സംഘടിപ്പിച്ച് കാല്‍ഗറി സിറ്റി. ഈ ക്ലീനപ്പ് പ്രോഗ്രാമില്‍ താമസക്കാര്‍ക്ക് വേസ്റ്റ്, റീസൈക്ലിംഗ് ബിന്നുകളിലും വീടുകളില്‍ ആവശ്യമില്ലാത്ത വസ്തുക്കള്‍ നിക്ഷേപിക്കാം. സ്പ്രിംഗ് കമ്മ്യൂണിറ്റി ക്ലീനപ്പ് ഏപ്രില്‍ 26 നും 27നും നടക്കും. ഇത് ജൂണ്‍ 28-29 വരെ തുടരും. വാരാന്ത്യങ്ങളിലാണ് പ്രോഗ്രാം നടപ്പിലാക്കുക. ജൂലൈ 5-6 മുതല്‍ ഓഗസ്റ്റ് 30-31 വരെ സമ്മര്‍ സീസണിലെ ക്ലീനപ്പ് പ്രോഗ്രാം. സെപ്റ്റംബര്‍ മാസത്തിലെ വാരാന്ത്യങ്ങളിലും കമ്മ്യൂണിറ്റി ക്ലീനപ്പ് നടക്കും.
പ്രോഗ്രാമിന്റെ ഭാഗമായി സിറ്റിയുടെ പാക്കര്‍ ട്രക്കുകളും സഹായത്തിനായി ജീവനക്കാരും ഉണ്ടാകും. കൂടാതെ ഓരോ പരിപാടിക്കും വേണ്ടിയുള്ള ശുചീകരണ ചെലവുകള്‍ക്കായി ഫണ്ടുകളും നല്‍കുന്നുണ്ട്. ഫര്‍ണിച്ചറുകള്‍, കേടുപാട് പറ്റിയ ടോയ്‌ലറ്റ്, തകര്‍ന്ന റിക്രിയേഷണല്‍ ഐറ്റം, ഗാര്‍ഡന്‍ ഗ്നോം കളക്ഷന്‍ തുടങ്ങിയ ആവശ്യമില്ലാത്തതും കേടുപാടുകള്‍ സംഭവിച്ചതുമായ വസ്തുക്കളാണ് ശേഖരിക്കുക. റെസിഡന്‍ഷ്യല്‍ ഏരിയയില്‍ മാത്രമാണ് പ്രോഗ്രാം നടപ്പാക്കുന്നുള്ളൂ.
അതേസമയം, പുല്‍ത്തകിടി വെട്ടുന്ന യന്ത്രങ്ങള്‍, ബാര്‍ബിക്യുകള്‍, വലിയ വീട്ടുപകരണങ്ങള്‍, കാര്‍ ബാറ്ററികള്‍, ഗ്ലാസ്, മൈക്രോവേവ്, അപകടസാധ്യതയുള്ള വീട്ടുപകരണങ്ങള്‍, റെയില്‍വേയുമായി ബന്ധപ്പെട്ട സാധനങ്ങള്‍ തുടങ്ങിയ സ്വീകരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ക്ലീനപ്പ് സമയങ്ങളും സ്ഥലങ്ങളും സിറ്റി വെബ്‌സൈറ്റില്‍ ലഭ്യമാണ്. സ്വീകരിക്കുന്ന വേസ്റ്റ് ഐറ്റം ഏതൊക്കെയാണെന്നും മനസ്സിലാക്കാം.