വാന്‍കുവര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍(YVR) നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് പുറപ്പെടാനിരുന്ന വിമാനത്തിനു നേരെ ബോംബ് ഭീഷണി. യാത്രക്കാര്‍ പരിഭ്രാന്തരായി. വിവരം ലഭിച്ചയുടന്‍ റിച്ച്മണ്ട് ആര്‍സിഎംപി സ്ഥലത്തെത്തി കര്‍ശന പരിശോധന നടത്തി. വിമാനത്താവള ജീവനക്കാര്‍ക്കും ഒരു പ്രാദേശിക വാര്‍ത്താ ഏജന്‍സിക്കും ഒരു അജ്ഞാതനില്‍ നിന്ന് ഇമെയില്‍ വഴിയാണ് ഭീഷണി ലഭിച്ചതെന്ന് കോര്‍പ്പറേഷന്‍ വക്താവ് ബ്രെറ്റ് യുറാനോ പറഞ്ഞു.
ഭീഷണിയെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റിയും ആര്‍സിഎംപിയും ഭീഷണി സന്ദേശത്തില്‍ സൂചിപ്പിച്ച വിമാനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും വിശ്വസനീയമായ തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് യുറാനോ വ്യക്തമാക്കി. വാന്‍കുവറിലെ വാട്ടര്‍ഫ്രണ്ട് സ്റ്റേഷനിലും ബോംബ് ഭീഷണി ലഭിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിമാനത്തിലും ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശമെത്തുന്നത്. എന്നാല്‍ രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് കാണിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് യുറാനോ അറിയിച്ചു.
ഭീഷണി നേരിട്ട വിമാനം മാത്രമാണ് വൈകിയത്. ബാക്കി വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയില്‍ തന്നെ മുന്നോട്ടുപോയി. മറ്റ് വിമാനങ്ങള്‍ കൃത്യസമയം പാലിച്ചു. ഇത്തരം ബോംബ് ഭീഷണി സന്ദേശങ്ങളെ ഗൗരവമായാണ് കാണുന്നതെന്ന് ആര്‍സിഎംപി പറഞ്ഞു.