കനേഡിയന്‍ ഓട്ടോമോട്ടീവ് ഭീമന്‍ മാഗ്ന ഇന്റര്‍നാഷണല്‍ ഇന്‍കോര്‍പ്പറേറ്റഡിന്റെ ഓട്ടോമേറ്റഡ് ലാസ്റ്റ്-മൈല്‍ ഡെലിവറി വാഹനങ്ങള്‍ ടൊറന്റോയില്‍ ഉടന്‍ പരീക്ഷിക്കാനുള്ള പദ്ധതിയിലാണ് അണിയറപ്രവര്‍ത്തകര്‍. എന്നാല്‍ ഈ ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങള്‍ നിരത്തുകളിലെത്തുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു. പ്രധാനമായും സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പദ്ധതിയ്‌ക്കെതിരെ കൗണ്‍സിലര്‍മാര്‍ വിയോജിപ്പുമായി രംഗത്ത് വന്നത്.
പദ്ധതിക്കുള്ള പെര്‍മിറ്റിന് പ്രൊവിന്‍ഷ്യല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മിനിസ്ട്രി(എംടിഒ) അംഗീകാരം നല്‍കിയിട്ടുണ്ട്. പദ്ധതി ഹൈവേ ട്രാഫിക് ആക്ടിന് കീഴിലാണ് പ്രാവര്‍ത്തികമാക്കുക. ഇതിനര്‍ത്ഥം ടൊറന്റോയ്ക്ക് ഇതില്‍ നിയന്ത്രണാധികാരവുമില്ല. സിറ്റിക്ക് ഇതില്‍ പങ്കില്ല എന്നതാണ്.
ഈ വര്‍ഷം രണ്ടാം പാദത്തില്‍ പൈലറ്റ് പദ്ധതി ആരംഭിക്കും. മാഗ്നയുടെ ലാസ്റ്റ്-മൈല്‍ ഡെലിവറി ഡിവൈസുകളില്‍(LMDD) ഒന്നോ രണ്ടോ ഉപകരണങ്ങള്‍ ആദ്യ ഘട്ടത്തില്‍ അഞ്ച് വാര്‍ഡുകളില്‍ വിന്യസിക്കും. നഗരത്തിലെ അഞ്ച് വാര്‍ഡുകളിലായി ചെറിയ പാക്കേജുകള്‍ ഡെലിവറി വാഹനങ്ങളെത്തിക്കും. എന്നാല്‍ പൈലറ്റ് പദ്ധതി നടപ്പാക്കുന്ന അഞ്ച് വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്ക പങ്കുവെച്ചു. സിറ്റി കൗണ്‍സിലുമായി കൂടിയാലോചന നടത്താതെയാണ് പദ്ധതി ആരംഭിക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു.
സുരക്ഷ, സ്വകാര്യത എന്നിവയെക്കുറിച്ചും നിരവധി ആശങ്കകളുണ്ടെന്ന് കൗണ്‍സിലര്‍മാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടാതെ, നഗരത്തില്‍ ഗതാഗതക്കുരുക്ക് സ്ഥിരം പ്രശ്‌നമായതിനാല്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുമെന്നും മൂന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു. കാല്‍നടയാത്രക്കാര്‍ക്കും ഇത്തരം വാഹനങ്ങള്‍ തടസ്സമാകുമെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. എമര്‍ജന്‍സി വാഹനങ്ങള്‍ക്കും ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങള്‍ പ്രശ്‌നം സൃഷ്ടിക്കുമെന്നും ഇവര്‍ പറയുന്നു.