ജി7 ഉച്ചകോടി:  കനനാസ്‌കിസ് മേഖലകളില്‍ സുരക്ഷ വര്‍ധിപ്പിക്കും; വ്യോമസേനാ വിമാനങ്ങള്‍ നിരീക്ഷണം നടത്തുന്നു 

By: 600002 On: May 10, 2025, 10:09 AM

 


ജൂണില്‍ നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിയുടെ സുരക്ഷാ നടപടികളുടെ ഭാഗമായി കനനാസ്‌കിസ് മേഖലയില്‍ റോയല്‍ കനേഡിയന്‍ എയര്‍ഫോഴ്‌സ് വിമാനങ്ങളുടെ സാന്നിധ്യം കൂടുതലായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ 15 മുതല്‍ 17 വരെയാണ് ഉച്ചകോടി നടക്കുക. ഉച്ചകോടി സുരക്ഷിതമായി നടക്കാന്‍ ജൂണ്‍ 10 മുതല്‍ 18 വരെ നിയന്ത്രണങ്ങളും റോഡ് അടച്ചിടലും ആസൂത്രണം ചെയ്തിട്ടുണ്ട്. വ്യോമ സേനാ വിമാനങ്ങള്‍ മെയ് ആദ്യം മുതല്‍ ഉച്ചകോടി ആരംഭിക്കുന്ന ദിവസം വരെ നിരീക്ഷണം നടത്തും. 

കനനാസ്‌ക്‌സിലെ ഉച്ചകോടി വേദികള്‍ അടക്കും. പ്രവേശനം അനുമതിയുള്ള ഉദ്യോഗസ്ഥര്‍, റെസിഡന്റ്‌സ്, ബിസിനസുകള്‍ എന്നിവയ്ക്ക് മാത്രമായിരിക്കും. ചില പാതകള്‍, ദൈനംദിന മേഖലകള്‍, പ്രാദേശിക ബിസിനസുകള്‍ എന്നിവ പൂട്ടിയിടുമെന്നും അധികൃതര്‍ അറിയിച്ചു. 

ഇപ്പോള്‍ മുതല്‍ CF-18 ഹോര്‍നെറ്റ് ജെറ്റുകള്‍, ചിനൂക്ക്, ഗ്രിഫണ്‍ ഹെലികോപ്റ്ററുകള്‍ എന്നിവ പറക്കുമെന്ന് ഇന്റഗ്രേറ്റഡ് സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി ഗ്രൂപ്പ്(ISSG) ഫ്രേസര്‍ ലോഗന്‍ പറഞ്ഞു. റോഡുകളില്‍ സൈനിക വാഹനങ്ങളും നിരീക്ഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. 

നിയന്ത്രണങ്ങളും അടച്ചുപൂട്ടലുകളും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് g7.rcmp.ca സന്ദര്‍ശിക്കുക.