ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് കനേഡിയന്‍ പൗരന്മാര്‍ക്ക് ഫെഡറല്‍ സര്‍ക്കാര്‍ യാത്രാ മുന്നറിയിപ്പ് നല്‍കി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനികനടപടികളും പ്രാദേശിക സംഘര്‍ഷവും രൂക്ഷമായ സാഹചര്യത്തില്‍ സുരക്ഷ അപകടത്തിലാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്. ഇരുരാജ്യങ്ങളിലുമുള്ള കനേഡിയന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
പാക്കിസ്ഥാനില്‍ പ്രവചനാതീതമായ അപകടങ്ങളാണ് നിലനില്‍ക്കുന്നത്. തീവ്രവാദ ഭീഷണി, ആഭ്യന്തര കലാപം, വിഭാഗീയ അക്രമം, തട്ടിക്കൊണ്ടുപോകല്‍ എന്നിവ നിലനില്‍ക്കുന്നതിനാല്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജമ്മുകശ്മീരിലെ കേന്ദ്രഭരണ പ്രദേശത്തേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. കൂടാതെ, ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയുടെ 10 കിലോമീറ്ററിനുള്ളില്‍ എല്ലാ യാത്രകളും ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.