ബ്രേക്ക്ഫാസ്റ്റിന് രുചികരമായ കാരറ്റ് ദോശ ആയാലോ?

By: 600007 On: May 9, 2025, 2:57 PM

 

 

ബ്രേക്ക്ഫാസ്റ്റിന് രുചികരമായ കാരറ്റ് ദോശ ആയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു കിടിലൻ റെസിപ്പി.

ആവശ്യമായ ചേരുവകൾ 
കാരറ്റ് ഒരു കപ്പ് ( ചെറുതായി അരിഞ്ഞത്)​ഗോതമ്പ്‌പൊടി രണ്ടര കപ്പ് ബട്ടര്‍ രണ്ടര ടേബിള്‍ സ്പൂണ്‍ ഉപ്പ്, വെള്ളം പാകത്തിന്

 തയ്യാറാക്കുന്ന വിധം 

ആദ്യം ഒരു ബൗളില്‍ അരിഞ്ഞ് വച്ചിരിക്കുന്ന കാരറ്റും ബട്ടറും ഗോതമ്പ്‌പൊടിയും നന്നായി മിക്‌സ് ചെയ്യുക. ശേഷം ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് ഇഡലിമാവിന്റെ പരുവത്തില്‍ കുഴച്ചെടുക്കുക. ഒരു പാന്‍ ചൂടാക്കി അതില്‍ ഈ മാവ്കൂട്ട് ഒഴിച്ച് ചുട്ടെടുക്കുക.