ദുബായ് രാജകുമാരന്റെ ഉമടസ്ഥതയിലുള്ള വാന്‍കുവര്‍ പെന്റ്ഹൗസ് സ്യൂട്ടിന്റെ ലിസ്റ്റിംഗ് വാങ്ങാനാളില്ലാതെ കാലഹരണപ്പെട്ടു. 1011 വെസ്റ്റ് കോര്‍ഡോവ സ്ട്രീറ്റിലെ പ്രധാന പെന്റ്ഹൗസ് സ്യൂട്ട് ജനുവരിയില്‍ വില്‍പ്പനയ്ക്ക് ലിസ്റ്റ് ചെയ്തിരുന്നതായി സിയല്‍റ്റി പറയുന്നു. എന്നാല്‍ പെന്റ്ഹൗസ് വാങ്ങാന്‍ ആളില്ലാത്തതിനാല്‍ ഏപ്രിലില്‍ ലിസ്റ്റിംഗ് സ്റ്റാറ്റസ് റദ്ദാക്കി.
ദുബായ് ആസ്ഥാനമായുള്ള വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ ലീമര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് എഫ്ഇഇ യുടെ ഉടമയുടെ പട്ടികയായിലായിരുന്നു ഇത്. ദുബായ് കിരീടാവകാശിയുടെ ഓഫീസിലെ ഡയറക്ടര്‍ ജനറലാണ് പെന്റ്ഹൗസ് കൈകാര്യം ചെയ്യുന്നത്. ജനുവരിയില്‍ 21,000,000 ഡോളറിന് ലിസ്റ്റ് ചെയ്യപ്പെട്ട കോണ്ടോ 72 ദിവസത്തേക്ക് വിപണിയില്‍ ഉണ്ടായിരുന്നു.
1011 വെസ്റ്റ് കോര്‍ഡോവ സ്ട്രീറ്റിലെ ഫെയര്‍മോണ്ട് കളക്ഷന്റെ ഭാഗമായ നാല് പ്രോപ്പര്‍ട്ടികള്‍ രാജകുമാരന്റേതായുണ്ട്. എന്നാല്‍ ലിസ്റ്റിംഗ് റദ്ദാക്കിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രോപ്പര്‍ട്ടി ഇതാണ്.