ടൊറന്റോ പിയേഴ്‌സണ്‍ വിമാനത്താവളത്തില്‍ അഞ്ചാംപനി സാധ്യത: മുന്നറിയിപ്പ് നല്‍കി പീല്‍ പബ്ലിക് ഹെല്‍ത്ത് 

By: 600002 On: May 8, 2025, 1:08 PM



 


ടൊറന്റോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സഞ്ചരിച്ച അഞ്ചാംപനി സ്ഥിരീകരിച്ചതോടെ പീല്‍ പബ്ലിക് ഹെല്‍ത്ത് മുന്നറിയിപ്പ് നല്‍കി. മെയ് 3 ന് സിയാറ്റിലില്‍ നിന്ന് ടൊറന്റോയിലേക്കുള്ള എയര്‍ കാനഡ അഇ540  വിമാനത്തില്‍ പ്രാദേശിക സമയം വൈകിട്ട് ഏഴരയ്ക്കും രാത്രി 10 നും ഇടയില്‍ ടെര്‍മിനല്‍ ഒന്നില്‍ എത്തിയ യാത്രക്കാരനാണ് അഞ്ചാം പനി സ്ഥിരീകരിച്ചത്. ഇതോടെ വിമാനത്താവളം സന്ദര്‍ശിച്ച യാത്രക്കാര്‍ക്ക് അഞ്ചാംപനി സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 

ഈ വിമാനത്തില്‍ സഞ്ചരിച്ചിരുന്നവരോ ഇയാള്‍ എയര്‍പോര്‍ട്ടിലെത്തിയ സമയത്ത് അവിടെ ഉണ്ടായിരുന്നവര്‍ മെയ് 24 വരെ രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു.