ആൽബർട്ടയിൽ പുതിയ ഓട്ടോ ഇൻഷുറൻസ് പരിഷ്കരണം സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം തുടരുന്നു

By: 600110 On: May 8, 2025, 11:31 AM

ആൽബർട്ടയിൽ പുതിയ ഓട്ടോ ഇൻഷുറൻസ് പരിഷ്കരണം സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം തുടരുന്നു. പുതിയ ഓട്ടോ ഇൻഷുറൻസ് സംവിധാനം പ്രീമിയം കുറയ്ക്കുമെന്ന് ഭൂരിഭാഗം പേരും വിശ്വസിക്കുന്നില്ലെന്നാണ് പുതിയ സർവ്വെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. കനേഡിയൻ ബാർ അസോസിയേഷൻ നിയോഗിച്ച നാനോസിന്റെ പുതിയ ഗവേഷണ പ്രകാരമാണ് ഈ റിപ്പോർട്ട് .

യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി സർക്കാരിൻ്റെ അജണ്ടയിൽ കുറച്ചുകാലമായി ഓട്ടോ ഇൻഷുറൻസ് പരിഷ്കരണം ഉണ്ടായിരുന്നു. ഇതിൻ്റെ ഭാഗമായി കഴിഞ്ഞ നവംബറിലാണ് പുതിയ പരിഷ്കരണം സംബന്ധിച്ച നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചത്. ഇതനുസരിച്ച് നഷ്ടപരിഹാരത്തിനായി അപകടമുണ്ടാക്കുന്നയാൾക്കെതിരെ കേസ് നല്കാനാവില്ല. പകരം ഇൻഷുറൻസ് കമ്പനി തന്നെ നേരിട്ടാണ് നഷ്ടപരിഹാരം അനുവദിക്കുകഅപകടത്തിന്  കാരണമായ പ്രവൃത്തികൾക്ക് ഡ്രൈവർ ക്രിമിനൽ കുറ്റക്കാരനാണെങ്കിൽ നിയമനടപടി സ്വീകരിക്കാവുന്നതാണ്. 2027 ജനുവരി ഒന്നിനാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക. പുതിയ പരിഷ്കാരത്തെക്കുറിച്ച് 45 ശതമാനം ജനങ്ങൾക്ക് മാത്രമാണ് ധാരണയുള്ളതെന്ന് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. പുതിയ മാറ്റങ്ങളെക്കുറിച്ച് തങ്ങൾ ആശയക്കുഴപ്പത്തിലാണെന്നാണ് 16 ശതമാനത്തോളം പേർ പറയുന്നത്. ഇത്തരമൊരു പരിഷ്കാരം അനിവാര്യമാണെന്ന് കരുതുന്നവർ 30 ശതമാനം മാത്രമാണ്.