പുതിയൊരു കരിയര്‍ കണ്ടെത്താനും മികച്ച ജീവിതം കെട്ടിപ്പടുക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുകയാണ് അന്താരാഷ്ട്ര എയര്‍ലൈനായ എമിറേറ്റ്‌സ്. വിദഗ്ധരായ ജീവനക്കാരെ നിയമിക്കാന്‍ എമിറേറ്റ്‌സ് ടൊറന്റോയിലും വാന്‍കുവറിലും ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. മെയ് 9 ന് ഹില്‍ട്ടണ്‍ വാന്‍കുവര്‍ മെട്രോടൗണിലും മെയ് 11 ന് നോവോടെല്‍ ടൊറന്റോ സെന്ററിലും നടക്കുന്ന തൊഴില്‍ മേളകളില്‍ അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് പങ്കെടുക്കാന്‍ അവസരമുണ്ടാകും. പ്രാദേശിക സമയം രാവിലെ 9 മണിക്കാണ് തൊഴില്‍ മേള ആരംഭിക്കുക.
ക്യാബിന്‍ക്രൂ അംഗങ്ങള്‍ക്ക് സൗജന്യ താമസ സൗകര്യം എയര്‍ലൈന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ദുബായിലേക്ക് മാറേണ്ടി വരും. യുഎഇ ആസ്ഥാനമായുള്ള ബ്രാന്‍ഡ് എന്ന നിലയില്‍, സ്റ്റാന്‍ഡേര്‍ഡ് എയര്‍ലൈന്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന യാത്രാ ഇളവുകള്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയ്ക്ക് പുറമേ എമിറേറ്റ് നികുതി രഹിത ശമ്പളവും വാഗ്ദാനം ചെയ്യുന്നു. താല്‍പ്പര്യമുള്ളവര്‍ക്ക് എമിറേറ്റ്‌സിന്റെ കരിയര്‍ വെബ്‌പേജില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.