ബീസി ബോര്‍ഡര്‍ ക്രോസിംഗുകളില്‍ അമേരിക്കന്‍ ബോര്‍ഡര്‍ ഏജന്‍സി ഉദ്യേഗസ്ഥര്‍ പരിശോധന കര്‍ശനമാക്കിയതോടെ അതിര്‍ത്തിയില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. ചൊവ്വാഴ്ച വീണ്ടും പീസ് ആര്‍ച്ച്, പസഫിക് ക്രോസിംഗുകളില്‍ ഉദ്യോഗസ്ഥര്‍ വ്യാപകമായ പരിശോധനകള്‍ നടത്തി. കഴിഞ്ഞയാഴ്ച മുതല്‍ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ പരിശോധനകള്‍ നടത്തിവരികയായിരുന്നു. ഇതേ തുടര്‍ന്ന് വാഹനങ്ങളുടെ നീണ്ട നിരയാണ് അതിര്‍ത്തിയിലുണ്ടായത്. പരിശോധനകള്‍ക്കായി യാത്രക്കാര്‍ ദീര്‍ഘനേരം കാത്തിരിക്കേണ്ടി വന്നു.
ഇത് പതിവ് പരിശോധനകളാണെന്നും ഏജന്‍സിയുടെ ദേശീയ സുരക്ഷാ ദൗത്യത്തിന്റെ ഭാഗമാണെന്നുമാണ് പറയുന്നത്. അമേരിക്ക വിട്ട കാനഡയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ബോര്‍ഡര്‍ ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്.