വാന്‍കുവറില്‍ ഗ്യാസ് വില ഉയര്‍ന്നു; ദേശീയ ശരാശരിയേക്കാള്‍ 25 സെന്റ് കൂടുതല്‍ 

By: 600002 On: May 6, 2025, 9:28 AM

 

 


വാന്‍കുവറിലുടനീളമുള്ള പമ്പുകളില്‍ റെഗുലര്‍ ഗ്യാസ് വില ഈ ആഴ്ച ഉയര്‍ന്നു. ദേശീയ ശരാശരിയേക്കാള്‍ 25 സെന്റിലധികമാണ് വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ആഴ്ച ഗ്യാസ് വില 2.9 സെന്റ് ഉയര്‍ന്ന് ലിറ്ററിന് 1.607 ഡോളറിലെത്തിയതായി GasBuddy.com റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആഴ്ച ദേശീയ ശരാശരി ലിറ്ററിന് 0.8 സെന്റ് കുറഞ്ഞ് വില ലിറ്ററിന് 1.338 ഡോളറായിരുന്നുവെന്ന് GasBuddy.com  പറയുന്നു. തിങ്കളാഴ്ച ബീസിയിലുടനീളം ഒരു ലിറ്റര്‍ ഗ്യാസ് വില 1.522 ഡോളറായിരുന്നു. 

കഴിഞ്ഞയാഴ്ച കാനഡയിലെ മിക്കയിടങ്ങളിലെ പമ്പുകളിലും വിലയില്‍ ചെറിയ മാറ്റങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ദേശീയ ശരാശരിയില്‍ കാര്യമായ ചലനമൊന്നുമുണ്ടായില്ല. മിക്ക പ്രവിശ്യകളിലും ലിറ്ററിന് അര സെന്റില്‍ താഴെ ഇടിവ് രേഖപ്പെടുത്തിയെന്നും പെട്രോളിയം അനാലിസിസ് മേധാവി പാട്രിക് ഡി ഹാന്‍ പറഞ്ഞു. എന്നാല്‍ ബീസിയില്‍ ഗ്യാസ് വില ഉയരുകയാണ് ചെയ്തത്. യുഎസ് വെസ്റ്റ്‌കോസ്റ്റിലെ റിഫൈനറി പ്രശ്‌നങ്ങള്‍ വിതരണത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചതിനാല്‍ വില ലിറ്ററിന് 4.1 സെന്റ് ഉയര്‍ന്നതായി അദ്ദേഹം പറഞ്ഞു.