കാനഡയുടെ ദേശീയ പൊതു അലേര്‍ട്ട് സിസ്റ്റമായ 'അലേര്‍ട്ട് റെഡി' എല്ലാ പ്രവിശ്യകളിലും ടെറിട്ടറികളിലും മെയ് 7 ബുധനാഴ്ച പരീക്ഷിക്കും. പ്രവിശ്യാ അല്ലെങ്കില്‍ ടെറിട്ടറി എമര്‍ജന്‍സി മാനേജ്‌മെന്റ് ഓര്‍ഗനൈസേഷനുകളുടെ ടെസ്റ്റ് സന്ദേശങ്ങള്‍ ടെലിവിഷന്‍, റേഡിയോ, സ്മാര്‍ട്ട്‌ഫോണുകള്‍ പോലുള്ള വയര്‍ലെസ് ഉപകരണങ്ങളില്‍ ലഭ്യമാകും. ഏതാണ് പ്രദേശമെന്നതിനെ ആശ്രയിച്ച് ടെസ്റ്റ് അലേര്‍ട്ട് മെയ് 7ന് വിവിധ സമയങ്ങളിലായിരിക്കും ലഭിക്കുക. മെയ് മാസത്തില്‍ ക്യുബെക്കില്‍ ടെസ്റ്റ് അലേര്‍ട്ട് ലഭിക്കില്ല.
2024 മുതല്‍ നിലവിലുള്ള കാനഡയുടെ അലേര്‍ട്ട് റെഡി സിസ്റ്റം സുരക്ഷ, ജീവന്‍ അല്ലെങ്കില്‍ സ്വത്ത് എന്നിവയ്ക്ക് ഉടനടിയുണ്ടാകുന്ന ഭീഷണികളില്‍ പബ്ലിക് എമര്‍ജന്‍സി അലേര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ കുട്ടികള്‍ക്കുള്ള AMBER അലേര്‍ട്ടുകളും ടൊര്‍ണാഡോ, വെള്ളപ്പൊക്കം, മറ്റ് പ്രകൃതിദുരന്തങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അലേര്‍ട്ടുകളും ഇതില്‍ ഉള്‍പ്പെടുന്നു.
മെയ് 7ന് അലേര്‍ട്ട് റെഡി സന്ദേശം ലഭ്യമാകുന്ന പ്രദേശങ്ങളും സമയങ്ങളും:
. Alberta - 1:55 p.m. MDT
. British Columbia - 1:55 p.m. PDT
. Manitoba - 1:55 p.m. CDT
. New Brunswick - 10:55 a.m. ADT
. Newfoundland and Labrador - 10:45 a.m. NDT
. Northwest Territories - 9:55 a.m. MDT
. Nova Scotia - 1:55 p.m. ADT
. Nunavut - 2 p.m. EDT
. Ontario - 12:55 p.m. EDT
. Prince Edward Island - 12:55 p.m. ADT
. Saskatchewan - 1:55 p.m. CST
. Yukon - 1:55 p.m. YST