റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മികച്ച നഗരങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ സ്ഥാനം കരസ്ഥമാക്കി ആല്‍ബെര്‍ട്ടയിലെ രണ്ട് നഗരങ്ങള്‍. മണിസെന്‍സ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ 44 റിയല്‍ എസ്‌റ്റേറ്റ് വിപണികളില്‍ ആല്‍ബെര്‍ട്ട ശക്തമായ പ്രകടനം കാഴ്ചവെച്ചു. റാങ്കിംഗില്‍ 3.44 സ്റ്റാറുകളുമായി എഡ്മന്റണ്‍ അഞ്ചാം സ്ഥാനത്തെത്തി. എഡ്മന്റണില്‍ 2024 ലെ ബെഞ്ച്മാര്‍ക്ക് ഹോം പ്രൈസ് 391,458 ഡോളറും അഞ്ച് വര്‍ഷത്തെ വളര്‍ച്ച 15 ശതമാനവുമാണ്.
കഴിഞ്ഞ വര്‍ഷം എഡ്മന്റണിലും റെജീനയിലും വില്‍പ്പന വളര്‍ച്ചയുടെ വേഗത ശ്രദ്ധേയമായിരുന്നുവെന്ന് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് കമ്പനിയായ സൂകാസ പറയുന്നു. റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ഏപ്രിലില്‍ 50 ശതമാനത്തിലധികം വര്‍ധനവ് രേഖപ്പെടുത്തി.
പട്ടികയില്‍ കാല്‍ഗറിയാണ് രണ്ടാം സ്ഥാനത്ത്. 2024 ലെ ബെഞ്ച്മാര്‍ക്ക് ഹോം പ്രൈസായ 577,367 ഡോളറോടെ കാല്‍ഗറിക്ക് 3.69 സ്റ്റാറുകള്‍ ലഭിച്ചു. 41 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മികച്ച നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ഫ്രെഡ്രെറിക്ടണ്‍ ആണ്.