മെയ് 7 ബുധനാഴ്ച ബ്രിട്ടീഷ് കൊളംബിയ എമര്‍ജന്‍സി അലേര്‍ട്ടിംഗ് സിസ്റ്റം പരീക്ഷിക്കും. നാഷണല്‍ എമര്‍ജന്‍സി അലേര്‍ട്ട് സിസ്റ്റത്തിന്റെ ഭാഗമായാണിത്. വര്‍ഷത്തില്‍ രണ്ടുതവണയാണ് ഇത് പരീക്ഷിക്കപ്പെടുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.55 ന് അലേര്‍ട്ട് സന്ദേശമെത്തും. മൊബൈല്‍ഫോണ്‍, ടിവി, റെഡിയോ എന്നിവയിലേക്ക് സന്ദേശമെത്തും. അടിയന്തര വിവരങ്ങള്‍ ലഭിക്കുന്ന ആപ്പ് ഫോണില്‍ ഉള്ളവര്‍ക്ക് അലേര്‍ട്ട് ടെസ്റ്റ് ലഭിക്കും.
അലേര്‍ട്ട് ലഭിക്കുന്നതിന് ഫോണ്‍ ഒരു LTE സെല്ലുലാര്‍ നെറ്റ്‌വര്‍ക്കിലേക്ക് കണക്റ്റ് ചെയ്തിരിക്കണം. അലേര്‍ട്ട് ഏരിയയിലായിരിക്കണം. കൂടാതെ അപ്പ്-ടു-ഡേറ്റ് സെല്ലുലാര്‍ സോഫ്റ്റ്‌വെയറും ഉണ്ടായിരിക്കണം.അലേര്‍ട്ട് സിസ്റ്റത്തെക്കുറിച്ച് കൂടുതല്‍ അറിയാനും ഫോണില്‍ പ്രാവര്‍ത്തികമാകുമോയെന്നറിയാനും അലേര്‍ട്ട് റെഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അടുത്ത എമര്‍ജന്‍സി അലേര്‍ട്ട് സിസ്റ്റം പരീക്ഷിക്കുന്നത് നവംബര്‍ 19 നായിരിക്കും.