ഭവനക്ഷാമം പരിഹരിക്കുന്നതിനായി കുടിയേറ്റത്തിന് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി കനേഡിയൻ പ്രധാനമന്ത്രി മാർക്ക്  കാർണി

By: 600110 On: May 3, 2025, 4:04 PM

കാനഡയിലെ ഭവനക്ഷാമം പരിഹരിക്കുന്നതിനായി കുടിയേറ്റത്തിന് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി  പ്രധാനമന്ത്രി മാർക്ക്  കാർണി. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെയും താൽക്കാലിക വിദേശ തൊഴിലാളികളുടെയും എണ്ണം കൂടുതൽ പരിമിതപ്പെടുത്താനുള്ള ലിബറൽ ഗവൺമെൻ്റിൻ്റെ പദ്ധതിയാണ്  മാർക്ക് കാർണി പ്രഖ്യാപിച്ചത്. കാനഡയിലെ ഭവനലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ പുതിയ നടപടി സഹായിക്കുമെന്ന് കാർണി പറഞ്ഞു. 

ബിൽഡ് കാനഡ ഹോംസ്" എന്ന പേരിൽ ഒരു പദ്ധതി  ഉൾപ്പെടെ നിരവധി ഭവന സംരംഭങ്ങളും കാർണി പ്രഖ്യാപിച്ചു. സ്വകാര്യ ഡെവലപ്പർമാർക്ക് കൂടുതൽ ഭവനങ്ങൾ നിർമ്മിക്കുന്നതിന് 25 ബില്യൺ ഡോളർ നൽകും. കൂടാതെ, ഒരു മില്യൺ മുതൽ ഒന്നര മില്യൺ ഡോളർ വരെയുള്ള പുതിയ വീടുകളുടെ ജിഎസ്ടി കുറയ്ക്കും.  ഇത് ആദ്യമായി വീട് വാങ്ങുന്നവർക്ക് 50,000 ഡോളർ വരെ ലാഭിക്കാൻ സഹായിക്കും. മൾട്ടി-യൂണിറ്റ് ഭവന നിർമ്മാണത്തിൻ്റെയും ചെലവ് കുറയും. ഇതിലൂടെ ടൊറൻ്റൊയിലെ രണ്ട് കിടപ്പുമുറി അപ്പാർട്ട്മെൻ്റിൻ്റെ വിലയിൽ ഏകദേശം 40,000 ഡോളർ കുറവുണ്ടാകുമെന്നും കാർണി പറഞ്ഞു.

കഴിഞ്ഞ സർക്കാരിൻ്റെ നയം മൂലം കുടിയേറ്റക്കാരുടെ എണ്ണം വളരെ വേഗത്തിൽ കൂടി. ഇത് താങ്ങാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തിച്ചു എന്നാണ് ലിബറൽ പാർട്ടി ഇപ്പോൾ പറയുന്നത്. ഇത് പരിഹരിക്കാനായി 2027-ന് ശേഷം സ്ഥിര താമസക്കാരുടെ എണ്ണം ഒരു ശതമാനത്തിൽ താഴെയായി നിലനിർത്താനാണ് ലിബറൽ പാർട്ടിയുടെ ലക്ഷ്യം. ഇപ്പോഴത്തെ കണക്കനുസരിച്ച് 2025-ൽ 3,95,000, 2026-ൽ 3,80,000, 2027-ൽ 3,65,000 എന്നിങ്ങനെയാണ് സ്ഥിര താമസക്കാരുടെ എണ്ണത്തിൽ കുറവ് വരുത്തുക.