റവ.റോബിൻ വർഗീസിന് ഡാളസ് വിമാനത്താവളത്തിൽ സ്വീകരണം നൽകി

By: 600084 On: May 2, 2025, 5:03 PM

 

 

ഡാളസ് :ഡാളസ് സെഹിയോൺ മാർത്തോമാ ഇടവക വികാരിയായി ചുമതലയേൽക്കുന്നതിനു ഡാളസിൽ എത്തിച്ചേർന്ന റവ. റോബിൻ വർഗീസിനും കുടുംബത്തിനും  ഡിഎഫ്ഡബ്ല്യു വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി .

ഇടവക  വൈസ് പ്രസിഡന്റ് ജേക്കബ് ജോർജ്, ട്രസ്റ്റി മനോജ് വർഗീസ്, അൽമായ നേതാവ് ഫിലിപ്പ് മാത്യു, ഭദ്രാസന കൗൺസിൽ അംഗം ഷാജി രാമപുരം, മറ്റ് സഭാംഗങ്ങൾ എന്നിവർ വിമാനത്താവളത്തിൽ  അച്ചനെ സ്വീകരിക്കാൻ എത്തിച്ചേർന്നിരുന്നു