ടൊറന്റോയിലെ നിരത്തുകളിലൂടെ ഡ്രൈവറുടെ ആവശ്യമില്ലാതെ നിയന്ത്രിക്കാന്‍ കഴിയുന്ന ഡെലിവറി വാഹനങ്ങള്‍ ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഒരു പ്രൊവിന്‍ഷ്യല്‍ പൈലറ്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങള്‍ ഒന്റാരിയോ ടൊറന്റോയില്‍ അവതരിപ്പിക്കുന്നത്. മാഗ്ന ഇന്റര്‍നാഷണല്‍ ഇന്‍കോര്‍പ്പറേറ്റഡ് നടത്തുന്ന പ്രോഗ്രാം ഈ വര്‍ഷം രണ്ടാംപാദത്തില്‍ ആരംഭിക്കുമെന്ന് സിറ്റിയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് എണ്‍വയോണ്‍മെന്റ് കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സര്‍വീസസ് ജനറല്‍ മാനേജര്‍ ബാര്‍ബറ ഗ്രേ പറഞ്ഞു.
മാഗ്നയുടെ ഡ്രൈവറില്ലാ ത്രീ-വീല്‍ഡ് 'ലാസ്റ്റ് മൈല്‍ ഡെലിവറി ഡിവൈസ്' വാഹനങ്ങള്‍ നഗരങ്ങളിലെ നിരവധി വെസ്റ്റ് എന്‍ഡ്, ഡൗണ്‍ടൗണ്‍ വാര്‍ഡുകളില്‍ ചെറിയ പാക്കേജുകള്‍ ഡെലിവറി ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു. ഫെഡറല്‍ നിയമപ്രകാരം വാഹനങ്ങള്‍ക്ക് ഒരു വര്‍ഷം വരെ കാനഡയില്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്ന പെര്‍മിറ്റും ഇതിനകം ലഭിച്ചിട്ടുണ്ട്. അതേസമയം, ഓരോ വാഹനത്തിനും 'ചേസ് വെഹിക്കിള്‍' എന്ന നിലയില്‍ നിരന്തരമായ മനുഷ്യന്റെ മേല്‍നോട്ടമുണ്ടായിരിക്കുമെന്നും േ്രഗ പറഞ്ഞു. സങ്കീര്‍ണമായ സാഹചര്യങ്ങളില്‍ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ദൂരെയുള്ള ഓപ്പറേറ്റര്‍ക്ക് സാധിക്കുമെന്നും ഗ്രേ വ്യക്തമാക്കി.
റിപ്പോര്‍ട്ടില്‍ 2022 മുതല്‍ 2023 വരെ മിഷിഗണിലെ ഡിട്രോയിറ്റിന് സമീപമുള്ള റോഡുകളില്‍ മാഗ്ന ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങള്‍ സുരക്ഷിതമായി പരീക്ഷിച്ചതായി പറയുന്നു. പൈലറ്റ് പ്രോഗ്രാമില്‍ 20 വാഹനങ്ങള്‍ വരെ മാഗ്ന അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ അതിന് മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണെന്നും േ്രഗ കൂട്ടിച്ചേര്‍ത്തു.