ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളുടെ പട്ടികയില്‍ രണ്ട് കനേഡിയന്‍ നഗരങ്ങളും 

By: 600002 On: May 1, 2025, 7:30 AM

 

 

ഇന്‍വെസ്റ്റ്‌മെന്റ് മൈഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി കമ്പനിയായ ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സ്(എച്ച് ആന്‍ഡ് പി)അടുത്തിടെ പുറത്തിറക്കിയ ഏറ്റവും സമ്പന്നമായ 50 നഗരങ്ങളുടെ പട്ടികയില്‍ കാനഡയിലെ രണ്ട് നഗരങ്ങളും ഇടംപിടിച്ചു. പട്ടികയില്‍ കനേഡിയന്‍ നഗരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള നഗരമാണ് ടൊറന്റോ. പതിനഞ്ചാം സ്ഥാനമാണ് ടൊറന്റോ നഗരത്തിന്. റിപ്പോര്‍ട്ട് അനുസരിച്ച്,  2014 മുതല്‍ 2024 വരെ നഗരത്തില്‍ കോടീശ്വരന്മാരുടെ എണ്ണത്തില്‍ 18 ശതമാനം വളര്‍ച്ചയുണ്ടായി. 

പട്ടികയില്‍ വാന്‍കുവര്‍ 29ആം സ്ഥാനത്താണ്. 2014 നും 2024 നും ഇടയില്‍ വാന്‍കുവറില്‍ കോടീശ്വരന്മാരുടെ എണ്ണത്തില്‍ 52 ശതമാനം വളര്‍ച്ചയുണ്ടായി. കാനഡയിലെ ഈ നഗരങ്ങള്‍ ന്യൂയോര്‍ക്ക് സിറ്റി, ബേ ഏരിയ, ടോക്കിയ തുടങ്ങിയ സ്ഥലങ്ങളിലെ സമ്പത്തിന്റെ അളവുമായി താരതമ്യം ചെയ്യുന്നില്ല. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ ടൊറന്റോ 13 ആം സ്ഥാനത്തും വാന്‍കുവര്‍ 31 ആം സ്ഥാനത്തുമായിരുന്നു.

റാങ്കിംഗില്‍ 11 നഗരങ്ങളുമായി അമേരിക്കയാണ് ഏറ്റവും മുന്നില്‍. വളര്‍ച്ചയില്‍ അമേരിക്കയെ മറികടന്ന നഗരങ്ങളില്‍ ഷെന്‍ഷെന്‍, ഹാങ്ഷൗ, ദുബായ് എന്നിവ ഉള്‍പ്പെടുന്നു.