സ്റ്റാര്‍ലിങ്കിനോട് മത്സരിക്കാന്‍ ആമസോണ്‍: ആദ്യ കൈപ്പര്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു 

By: 600002 On: Apr 30, 2025, 2:35 PM

 


ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്കിനോട് മത്സരിക്കാന്‍ ആമസോണ്‍ രംഗത്ത്. ആമസോണിന്റെ കൈപ്പര്‍ ഉപഗ്രഹ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനത്തിന് വേണ്ടിയുള്ള ആദ്യ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. 27 ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കപ്പെട്ടത്. ചൊവ്വാഴ്ച ഫ്‌ളോറിഡയില്‍ നിന്നായിരുന്നു വിക്ഷേപണം. കൈപ്പര്‍ പദ്ധതിയുടെ ഭാഗമായി 3236 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് ആമസോണിന്റെ പദ്ധതി. 2019 ലാണ് 1000 കോടി ഡോളറിന്റെ പദ്ധതി കമ്പനി പ്രഖ്യാപിച്ചത്. 

സാധാരണ ഉപഭോക്താക്കള്‍ക്കും വാണിജ്യസ്ഥാപനങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും ആഗോളതലത്തില്‍ ഉപഗ്രഹ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.